BREAKING NEWS

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് പുതിയ സംഭവവികാസം.

നേരത്തെ ഖെഷ്ം ദ്വീപിന് തെക്കുഭാഗത്തുവെച്ച് അമേരിക്കയുടെ ‘എം.ക്യു-1 പ്രിഡേറ്റർ’ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അമേരിക്കൻ ഡ്രോൺ കൂടി തകർത്തതായി ഇറാൻ സൈന്യം അറിയിച്ചത്.

ബഹ്‌റൈനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകൾ ആകാശത്തുവെച്ചുതന്നെ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ അവകാശവാദം പുറത്തുവന്നത്.

അതേസമയം, ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഐ.ആർ.ജി.സി. അവകാശപ്പെട്ടു. എന്നാൽ, രാജ്യത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെടുത്തിയെന്ന് ബഹ്‌റൈൻ ഭരണകൂടവും അറിയിച്ചു.

ഇരുപക്ഷവും പരസ്പരം ആക്രമണങ്ങളും പ്രതിരോധ അവകാശവാദങ്ങളും ഉന്നയിക്കുന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുകയാണ്.

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026
BREAKING NEWS
'മോദി എന്റെ നല്ല സുഹൃത്ത്; കരുത്തനായ വ്യക്തി, ലോകം ബഹുമാനിക്കുന്ന നേതാവ്; ടഫ് മാൻ'; ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; 'ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ശ്രദ്ധേയം'
17 Nov 2026