Uncategorized

എന്നെ അറിയിക്കാതെയും എന്റെ ഭാഗം കേൾക്കാതെയുമാണ് ഈ ഉത്തരവ്, എന്റെ കുടുംബത്തെയും കുട്ടികളെയും ഓർത്ത് ഞാൻ വീണ്ടും ഭയപ്പെടുന്നു, ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്- ബില്‍ക്കീസ് ബാനു

· · 1 min read
Share: Copied!

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതിൽ നടുക്കവും ഞെട്ടലും രേഖപ്പെടുത്തി ബിൽകിസ് ബാനു. തന്നെ അറിയിക്കുകയോ തന്റെ വാദം കേൾക്കുകയോ ചെയ്യാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബിൽകിസ് ബാനു പറഞ്ഞു.

അഭിഭാഷകയായ ശോഭ ഗുപ്ത വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ വാർത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും തന്നെ കേൾക്കാൻ കോടതി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. “എന്നെ അറിയിക്കാതെയും എന്റെ ഭാഗം കേൾക്കാതെയും രണ്ടാമതും സുപ്രീം കോടതിയിൽ നിന്ന് ഒരു ഉത്തരവ് വന്നിരിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല,” ബിൽകിസ് ബാനു പറഞ്ഞു. 2002-ലെ കലാപം തന്റെ ജീവിതവും കുടുംബവും സുരക്ഷിതത്വവും തകർത്തെറിയുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായമെന്ന് അവർ ഓർത്തെടുത്തു. 24 വർഷത്തോളമായി നീതിക്കായി നടത്തുന്ന നിയമപോരാട്ടത്തിൽ പലതവണ ജനങ്ങളുടെ പിന്തുണയോടെയാണ് താൻ മുന്നോട്ട് പോയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം പതിയെ കെട്ടിപ്പടുത്ത് സമാധാനം കണ്ടെത്തിവരുന്നതിനിടയിലാണ് ഈ പുതിയ ഉത്തരവ് പഴയ ഭയങ്ങളെല്ലാം തിരികെ കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

“എൻറെ കുടുംബത്തെയും കുട്ടികളെയും ഓർത്ത് ഞാൻ വീണ്ടും ഭയപ്പെടുന്നു. നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്,” അവർ വ്യക്തമാക്കി. തന്റെ മക്കൾക്കും മറ്റ് അതിജീവിതകൾക്കും വേണ്ടി ഈ ഉത്തരവിനെതിരെ താൻ പോരാടുമെന്നും, ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നേരിടേണ്ടിവന്ന ക്രൂരതയുടെ നിഴലിൽ ജീവിക്കേണ്ടി വരുന്ന തന്റെ മൂന്ന് വയസ്സുള്ള മകൾ സലേഹയെക്കുറിച്ചും അവർ പരാമർശിച്ചു.

Uncategorized
ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ... പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ, "ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും- മുന്നറിയിപ...
12 Nov 2026
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026