BREAKING NEWS

മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടി, ഷോപ്പിലെത്തിയ പരാതിക്കാരെ കയ്യേറ്റം ചെയ്തു, കൂടാതെ അസഭ്യ വര്‍ഷവും, ചാല സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ജയറാമിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പണം ആവശ്യപ്പെട്ട് ഷോപ്പിലെത്തിയ പരാതിക്കാരെ ജയറാം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ചതിന് 40ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. ഇതോടെ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്ത പൊലീസ് ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പരാതി ഉയരുമ്പോള്‍ പണം നല്‍കി കേസില്‍ നിന്ന് ഒഴിവാകുന്നതായിരുന്നു ജയറാമിന്റെ പതിവ്. മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടിയെടുത്തത്. പത്മ, ദിവ്യ, കൃഷ്ണകുമാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേരില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും ജയറാം കൈക്കലാക്കി. 35 ലക്ഷം രൂപ രൂപ വാഗ്ദാനം ചെയ്‌തെങ്കിലും 15.5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നല്‍കാന്‍ ജയറാം തയ്യാറായില്ല.

സമാനമായ നിരവധി പരാതികളാണ് ജയറാമിനെതിരെ ഉയരുന്നത്. ജയറാമാണ് ചാല സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നന്ദകുമാര്‍ എന്നയാളുടെ കച്ചവടം തകര്‍ക്കാന്‍ ജയറാം 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതില്‍ നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.

BREAKING NEWS
താഴെ വീണ് സ്വർണ്ണം; റെക്കോർഡ് കുതിപ്പിനുശേഷം വിലയിൽ വൻ വീഴ്ച; വിപണി തിരുത്തലിൽ; വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വെല്ലുവിളി
17 Nov 2026
BREAKING NEWS
"വീട്ടിൽ കയറി പണി തരും... ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം, ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും", എംവിഐ ഭീഷണിപ്പെടുത്തി സിഐടിയു പ്രവര്‍ത്തകര്‍
17 Nov 2026
BREAKING NEWS
മരിച്ച സഹോദരൻ വായ്പയെടുത്ത അഞ്ചുലക്ഷം രൂപ, പ്രായമായ സഹോദരിമാർക്ക് നഷ്ടമായത് കിടപ്പാടം; ജപ്തി നടപടിയിൽ തെരുവിലായി; കടബാധ്യതയുടെ കാര്യം അറിയുന്നത് ജപ്തിക്കെത്തിയപ്പോൾ നീതിതേടി സുപ്രീം കോടതിയിലേക്ക്
17 Nov 2026
BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026