BREAKING NEWS

ക്ഷേത്രദർശനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ പീഡനം, ഭയന്ന് വിറച്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി 14കാരന്‍, 52കാരനെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: 14 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 52കാരൻ പിടിയിൽ. മലയാലപ്പുഴ സ്വദേശി ശിവാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് പിന്നാലെ പ്രതിയുടെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നവംബർ 14ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

ക്ഷേത്രദർശനത്തിനായി കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പ്രതിയുടെ അതിക്രമത്തിൽ ഭയന്നുപോയ കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. സ്റ്റേഷനിലെത്തിയ കുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമായ സംരക്ഷണം ഉറപ്പാക്കി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവാനന്ദനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
വലവിരിച്ചിരുന്ന് പൊലീസ്, ഒടുവിൽ യൂട്യൂബർ നിഷാന്തിനെ പിടുത്തം കിട്ടി; സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ്; കവർച്ച നടത്തിയത് കാമുകിക്ക് വേണ്ടി; വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ് തെളിവുനശിപ്പിക്കാൻ സഹായിച്ചത് അച്ഛൻ
16 Nov 2026
BREAKING NEWS
രക്തത്തിൽ കുളിച്ച നിലയിൽ ഇൻഡിഗോ ജീവനക്കാരിയുടെ മൃതദേഹം, മുഖംമൂടി സംഘം തങ്ങളെ ആക്രമിച്ചെന്ന് ആണ്‍സുഹൃത്ത്, യുവാവിനെ കസ്റ്റഡിയിലെടുത്തു
16 Nov 2026
BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026