BREAKING NEWS

ഇന്നലെ മുതൽ പാലം താൻ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലർ ഇറങ്ങിയിട്ടുണ്ട്, സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും, വീണാ ജോര്‍ജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ

· · 1 min read
Share: Copied!

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അവകാശത്തേച്ചൊല്ലി നടക്കുന്ന തർക്കത്തിൽ മുൻ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ. പാലത്തിന്റെ നിർമാണത്തിനായി തീരുമാനമെടുത്ത് ആദ്യം ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും ഉത്തരവ് സഹിതം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അബിൻ വർക്കിയുടെ വിമർശനം. അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അബിൻ വർക്കി ആവശ്യപ്പെട്ടു. സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അബിൻ വർക്കി പറയുന്നു.

കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും പാടില്ല എന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. അതുകൊണ്ടാണ് പാലം പണിയാൻ ആദ്യം ഫണ്ട് അനുവദിക്കപ്പെട്ട സമയത്തെ എം.എൽ.എ ശിവദാസൻ നായർ സാറിനെയും, പാലം പണി നടന്ന ഘട്ടത്തിലെ എംഎൽഎയായ ശ്രീമതി വീണ ജോർജിനെയും പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള തീരുമാനം. ആഞ്ഞിലമൂട്ടിൽ കടവ് പാലത്തിന്റെ ഉത്ഘാടനം 2016ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാരും അന്നത്തെ എംഎൽഎയും ചേർന്ന് നടത്തിയപ്പോൾ, ആ പാലം പണി പൂർത്തീകരിച്ച സമയത്തെ എംഎൽഎ ആയിരുന്ന ശിവദാസൻ നായർ സാറിനെ ക്ഷണിക്കുന്നതിന്റെ കാര്യത്തിലോ കേരളത്തിലെ മെട്രോ ഉൾപ്പെടെയുള്ള മറ്റ് പ്രോജക്ട് ഉദ്ഘാടനങ്ങളുടെ കാര്യത്തിലോ ഇവർ ആരും ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദർഭികവശാൽ ഓർമിപ്പിക്കട്ടെ.

പക്ഷേ ഇന്നലെ മുതൽ പാലം താൻ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലർ ഇറങ്ങിയിട്ടുണ്ട്. ഞാൻ നുണ പറയുകയാണ് എന്നായിരുന്നു അവരുടെ അവകാശവാദം. ഞാൻ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 2012-13 ബഡ്ജറ്റിൽ ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ, കെ.എം മാണി സാർ ധനകാര്യ മന്ത്രിയായിരുന്നപ്പോൾ ബഹു. ശിവദാസൻ നായർ സാറുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നത്. ആയതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ലഭിച്ചു.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026