BREAKING NEWS

ഓടിക്കൊണ്ടിരിക്കുന്ന സ്ലീപ്പര്‍ ബസിനകത്തു വച്ച് 14കാരിയെ പീഡിപ്പിച്ചു, പിന്നാലെ വീട്ടില്‍ വച്ച് ബന്ധുവും ക്രൂരമായി പീഡിപ്പിച്ചു, രണ്ട് പേര്‍ക്കെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ 14 കാരിയെ പീഡിപ്പിച്ചതായി പരാതി. ടൗണ്‍ പൊലീസ് പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും രണ്ടാമന്‍ പരിചയമുള്ള യുവാവുമാണ്.

പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടി മൈസൂരിലേയ്ക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസിനകത്തു പീഡനത്തിനു ഇരയായത്.

നേരത്തെ അടുത്ത പരിചയമുള്ള യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നു പറയുന്നു. പിന്നീട് പെണ്‍കുട്ടി ബന്ധുവീട്ടില്‍ തിരിച്ചെത്തി. ഈ സമയത്താണ് അതിക്രമത്തിനു ഇരയായതെന്നു പറയുന്നു. അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026