BREAKING NEWS

‘നിന്റെ അമ്മ ചത്തു, ഞാൻ നിനക്ക് മറ്റൊരു അമ്മയെ കൊണ്ടുതരാം’… കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്ന മക്കളെ താഴെയിറക്കി തുണി ഉപയോ​ഗിച്ച് കെട്ടിയിട്ടു, പിന്നാലെ ഭാര്യയെ കുത്തിക്കൊന്നു, അമ്മയുടെ നിലവിളി കേട്ട് കണ്ണുതുറന്ന 10 വയസുകാരി കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പിതാവിന് കടുത്ത ശിക്ഷ കൊടുക്കണമെന്ന് പോലീസിനോട് മകൾ

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ ജമാൽപുരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് വിരമിച്ച റെയിൽവേ ജീവനക്കാരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യ പൂജാ ദേവിയെയാണ് ദശരഥ് മണ്ഡൽ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കൊലപാതകത്തിന് പിന്നാലെ ഭയന്നുപോയ മക്കളോട് ‘പുതിയ അമ്മയെ കൊണ്ടുവരാം’ എന്നായിരുന്നു ഇയാൾ പറഞ്ഞത്.

സംഭവം നടക്കുമ്പോൾ പത്ത് വയസുകാരിയായ മകൾ ശ്രിനികയും ഇളയ മകൾ ഇഷികയും കിടക്കയിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെ പിതാവ് ഇരുവരെയും കിടക്കയിൽനിന്ന് താഴെയിറക്കി ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചശേഷം ഭാര്യയെ കുത്തുകയായിരുന്നു. പൂജാ ദേവിക്ക് രണ്ടുതവണ കുത്തേറ്റു. അമ്മയുടെ നിലവിളി കേട്ടാണ് ശ്രിനിക ഉറക്കമുണർന്നത്.

അമ്മയെ ആക്രമിക്കുന്നത് കണ്ട പെൺകുട്ടി അയൽവാസിയെ വിളിക്കുമെന്ന് പിതാവിനോട് പറഞ്ഞു. എന്നാൽ ഇയാൾ അതിന് അനുവദിച്ചില്ല. ‘നിന്റെ അമ്മ ചത്തു. ഞാൻ നിനക്ക് മറ്റൊരു അമ്മയെ കൊണ്ടുവന്നുതരാം’ എന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ അമ്മയ്ക്ക് പകരം മറ്റൊരാൾക്ക് ഒരിക്കലും വരാനാകില്ലെന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു.

സംഭവത്തിന് തലേദിവസം രാത്രിയും മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി ശ്രിനിക പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു പുതപ്പുകൊണ്ട് മൂടിയ ദശരഥ്, രണ്ട് പെൺമക്കളെയും കൂട്ടി ജമാൽപുർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്. അതേസമയം അമ്മയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ പത്തുവയസുകാരി പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026