BREAKING NEWS

അമിതവേ​ഗത്തിലെത്തിയ കാർ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തി ഇടിച്ചുനിന്നു… അബോധാവസ്ഥയിലായ യുവാവിനെ രക്ഷിക്കാനെത്തിയപ്പോഴാണ് മനസിലായത് എംഡിഎംഎ ഉപയോഗിച്ച് കിറുങ്ങിയിരിക്കുകയാണെന്ന്, വാഹനത്തിൽ നിന്ന് എംഡിഎംഎ പിടികൂടി, കസ്റ്റഡിയിലായത് നിരവധി ലഹരി കേസുകളിലെ പ്രതി

· · 1 min read
Share: Copied!

കൊടുവള്ളി: അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അപകടത്തിൽപെട്ടു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് മുന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം.

കൊടുവള്ളിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഷഫാൻ ഓടിച്ച കാർ, നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തി ഇടിച്ചുനിൽക്കുകയായിരുന്നു. അപകടം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷഫാൻ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കാറിനുള്ളിൽ കയറിയപ്പോഴാണ് ഡാഷ് ബോർഡിൽ എംഡിഎംഎയുടെ കവർ ശ്രദ്ധിച്ചത്. തുടർന്ന് കൊടുവള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരി കേസുകളുള്ളതായി പോലീസ് പറഞ്ഞു. നിർത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആവിലോറ സ്വദേശി സിനാന് നിസാര പരിക്കേറ്റു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026