കൊച്ചി: കൊച്ചിയിൽ എൽഎസ്ഡി സ്റ്റാംപുകളുമായി സിനിമ പിന്നണി ഗായകൻ അറസ്റ്റിൽ. ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാംപുകളുമായി ഡാൻസാഫിന്റെ പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
വീട്ടിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും പതിവായി വന്നുപോകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിജോ സെബാസ്റ്റ്യനെ പിടികൂടിയത്.
അതിനിടെ, മലപ്പുറം വേങ്ങരയിൽ 101 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുഴച്ചാൽ സ്വദേശി ദിൽരാജ് പിടിയിലായത്. ഇയാളിൽനിന്ന് ലഹരിമരുന്നിന് പുറമെ 3.60 ലക്ഷം രൂപയും പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിലെ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ദിൽരാജെന്ന് പൊലീസ് പറഞ്ഞു. സെക്കൻഡ് ഹാൻഡ് കാറുകളുടെ വ്യാപാരത്തിന്റെ മറവിലായിരുന്നു ഇയാൾ ലഹരിവിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ദിൽരാജിന്റെ അമ്മാവൻ മനോജിനെയും കൂട്ടാളികളെ