കാസർകോട്: 11 കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 62കാരൻ അറസ്റ്റിൽ. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുൽ റസാക്കി (62)നെയാണ് പോക്സോ നിയമപ്രകാരം പ്രകാരം വെള്ളരിക്കുണ്ട് സി ഐ നളിനാക്ഷൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
സ്കൂളിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ഒന്നിൽ കൂടുതൽ തവണ കുട്ടിക്ക് നേരെ അതിക്രമമുണ്ടായി. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കും. കഴിഞ്ഞവർഷം മറ്റൊരാൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നു.