BREAKING NEWS

രസഗുളയെന്ന് പറഞ്ഞ് പന്നിപ്പടക്കം കൊടുത്തു, കടിച്ചതിനു പിന്നാലെ പൊട്ടിത്തെറി, യുവാവിന് ദാരുണാന്ത്യം, അയല്‍വാസി പിടിയില്‍

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിൽ സ്ഫോടകവസ്തു ഒളിപ്പിച്ച മധുരപലഹാരം കഴിച്ച് 35 കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. രാജേന്ദ്ര ബറൗതിയ എന്ന യുവാവാണ് ക്രൂരമായ ഈ കൊലപാതകത്തിന് ഇരയായത്. സംഭവദിവസം രാത്രി ഭക്ഷണത്തിനു ശേഷം രാജേന്ദ്രയും കുടുംബാംഗങ്ങളും വീടിന്റെ മുറ്റത്ത് സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയായ റാംഭഗത് ബറൗതിയ അവിടേക്ക് എത്തിയത്. തുടർന്ന് ഇരുവരും മുറ്റത്തിരുന്ന് സംസാരിച്ചു കൊണ്ടിരിക്കെ റാംഭഗത് ഒരു റസ്‍ഗുളയെടുത്ത് രാജേന്ദ്രന് നൽകുകയും അതൊരു മധുരപഹാരമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

എന്നാൽ കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന ഒരുതരം ക്രൂരമായ നാടൻ സ്ഫോടകവസ്തുവാണ് ഈ റസ്‍ഗുളക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംശയമൊന്നുമില്ലാതെ ഇത് കടിച്ച് മുറിച്ച ഉടൻ തന്നെ രാജേന്ദ്രന്റെ വായയിൽ വെച്ച് അത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ അദ്ദേഹത്തിന്റെ വായക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാജേന്ദ്രൻ മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ പ്രതിയായ റാംഭഗത് ബറൗതിയയെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റത്തിന് പകരം മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ (ഭാരതീയ ന്യായ സംഹിത സെക്ഷൻ 105, എപ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് സെക്ഷനുകൾ 3, 4) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് എവിടെ നിന്നാണ് ഈ സ്ഫോടകവസ്തു ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026