BREAKING NEWS

13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം

· · 1 min read
Share: Copied!

ആലപ്പുഴ: കരുവാറ്റയിൽ കൗമാരക്കാർ ചേർന്ന് വയോധികനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വീട്ടിൽനിന്ന് സ്വർണം മോഷ്ടിക്കാനുള്ള ശ്രമം വയോധികൻ കണ്ടെത്തിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബന്ധുവായ പതിമൂന്നുകാരി സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ വർഷം ഓഗസ്റ്റിലുണ്ടായ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു.

87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. ഹരിപ്പാട് പൊലീസ് ഓൺലൈനായാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നേരിട്ട് നടപ്പാക്കിയ മൂന്ന് കൗമാരക്കാർക്ക് 16 വയസ് പൂർത്തിയായതിനാൽ മുതിർന്നവരെപ്പോലെ പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവും പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഉന്നയിക്കും.

ഓഗസ്റ്റ് 17നാണ് കരുവാറ്റയിലെ വാടകവീട്ടിൽ 65കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ പതിമൂന്നുകാരിയുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.

പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്ക് സ്വന്തമാക്കാനും പണം കണ്ടെത്തുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026
BREAKING NEWS
അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി... മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി
12 Nov 2026