BREAKING NEWS

‘ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ’- പിതാവ്, തമാശയായി കരുതി ‘ചെയ്തോളൂ’വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

ഗുജറാത്ത്: ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിനെ തുടർന്ന് മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പരാതി.ആനന്ദ് ജില്ലയിൽ ഖംഭാട്ട് താലൂക്കിലെ മെത്പൂർ ഗ്രാമത്തിലാണ് സംഭവം. 21കാരിയായ മകൾ സന്യ പട്ടേലിനെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പിതാവ് കൗശൽ രമൺലാൽ പട്ടേലിനെതിരായ ആരോപണം. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു.

മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി സന്യ പ്രണയത്തിലായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പിതാവ് പലതവണ ആവശ്യപ്പെട്ടെങ്കിലും സന്യ ഇതിന് തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ദീപാവലി ദിനത്തിലെ പുലർച്ചെയാണ് കൊലപാതകം നടന്നത്.

കുടുംബം യഥാർഥത്തിൽ വഡോദരയിലാണ് താമസിച്ചിരുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി നവംബർ എട്ടിന് ഇവർ മെത്പൂരിലെ വീട്ടിലെത്തിയതായിരുന്നു. സന്യയുടെ മുത്തശ്ശനും മുത്തശ്ശിയും അവിടെയായിരുന്നു താമസം. ദീപാവലി രാത്രി കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. സന്യയും മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഏറെ നേരം ഒരുമിച്ചിരുന്ന് സംസാരിക്കുകയും പിന്നീട് ഉറങ്ങാൻ മുറികളിലേക്ക് പോവുകയും ചെയ്തു.

ഇതിനിടെ സന്യയുടെ പ്രണയബന്ധത്തെക്കുറിച്ച് പിതാവ് വീണ്ടും സംസാരിക്കുകയും റിഷി വ്യാസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തിൽ, അന്ന് രാത്രി പിതാവ് സന്യയ്ക്ക് ഉറക്കഗുളികകൾ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പുലർച്ചെ 3.30ഓടെ കുളിച്ചശേഷം സന്യ അടുക്കളയിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. തന്നെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് പിതാവ് മകളോട് ചോദിച്ചു. തമാശയായി കരുതി സന്യ ‘ചെയ്തോളൂ’ എന്ന് മറുപടി നൽകിയതായാണ് അന്വേഷണത്തിൽ പറയുന്നത്. തുടർന്ന് മകളുടെ ദുപ്പട്ട ഉപയോഗിച്ച് പിതാവ് കഴുത്തുഞെരിക്കുകയായിരുന്നു. ഇതിനിടെ എന്താണ് ചെയ്യുന്നതെന്ന് സന്യ ചോദിച്ചിട്ടും ഇയാൾ പിടിവിടാതെ ഷാൾ വലിച്ചുമുറുക്കുകയായിരുന്നു. ഒടുവിൽ സന്യ നിലത്തുവീണ് മരിക്കുകയായിരുന്നു.

മകളുടെ മരണത്തിനുശേഷം സന്യ ആത്മഹത്യ ചെയ്തതാണെന്ന് പിതാവ് വീട്ടുകാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പുലർച്ചെ 5.30ഓടെ ഇയാൾ സ്വന്തം അമ്മാവനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നീട് ബന്ധുക്കളും വീട്ടിലെത്തി. തുടർന്ന് സന്യയെ ഖംഭാട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നവംബർ ഒമ്പതിനാണ് 21കാരിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചത്. പിതാവ് നൽകിയ മൊഴിയും മൃതദേഹത്തിന്റെ അവസ്ഥയും തമ്മിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർക്ക് മരണത്തിൽ സംശയം തോന്നി. തുടർന്ന് ഫോറൻസിക് പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം കരംസാദിലെ ശ്രീകൃഷ്ണ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. കഴുത്തിൽ കയർ പോലുള്ള വസ്തു മുറുകിയുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ പോലീസ് പിതാവിനെ വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

റിഷി വ്യാസ് എന്ന യുവാവുമായി സന്യ പ്രണയത്തിലായിരുന്നുവെന്നും ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എച്ച്.ബി. വഗേല പറഞ്ഞു. എന്നാൽ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായുള്ള ബന്ധത്തെ പിതാവ് ശക്തമായി എതിർത്തിരുന്നു. പിതാവിന്റെ എതിർപ്പിനെ അവഗണിച്ച് സന്യ റിഷിയുമായി ഫോണിൽ സംസാരിക്കുന്നത് തുടർന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1) വകുപ്പ് പ്രകാരം ഖംഭാട്ട് ടൗൺ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026
BREAKING NEWS
അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി... മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി
12 Nov 2026
BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026