BREAKING NEWS

സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ… വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് വിദ്യാർഥികൾ മാപ്പ് പറഞ്ഞേപറ്റു- നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല

· · 1 min read
Share: Copied!

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർവകലാശാല. ചെയ്ത തെറ്റിന് വിദ്യാർഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്.

സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യാതെ നടപടി പിൻവലിക്കില്ലെന്ന നിലപാട് സർവകലാശാല വീണ്ടും ആവർത്തിച്ചു. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ കോടതിയിൽ വ്യക്തമാക്കി.

അതുപോലെ വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് അവർക്ക് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായത്. അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാലാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതെന്നും സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കെതിരെ മുൻപും അച്ചടക്കനടപടികളും പോലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നും എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 60 ദിവസത്തിലേറെയായി വിദ്യാർഥികൾക്ക് പഠനം നിഷേധിക്കേണ്ടിവരുന്ന സാഹചര്യം പരിഗണിച്ച് അവരോട് ദയ കാണിക്കണമെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നേരത്തെ സർവകലാശാലയോട് നിർദേശിച്ചിരുന്നു. ഇതോടെയാണ് സർവകലാശാല നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി

BREAKING NEWS
അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി... മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി
12 Nov 2026
BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026
BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
12 Nov 2026