BREAKING NEWS

‘അയാൾ ജയിലിൽ കിടന്നിട്ടില്ല, ആശുപത്രിയിൽ കിടന്നതിൽ ഗൂഡലോചനയുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്; ശ്വാസംമുട്ടൽ ഉള്ളയാൾ ദുബായിൽ പോയിട്ട് എന്ത് ചെയ്യാനാ? ഹർജി പിൻവലിച്ചാലും വെറുതെ വിടില്ല’; തച്ചങ്കരിയ്ക്കെതിരെ രൂക്ഷഭാഷയിൽ ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷയിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ശ്വാസംമുട്ടൽ അനുഭവിക്കുന്ന ഒരാൾ ദുബായിലേക്ക് പോയിട്ട് എന്താണ് ചെയ്യാനെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് കോടതിയുടെ മാത്രമല്ല, ഇന്ത്യയിലെ ഒരു സാധാരണ പൗരന്റെ പോലും ചോദ്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടിയത്. എന്നാൽ, ഹർജി പിൻവലിച്ചാലും നിങ്ങളെ വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് ഹൈക്കോടതി ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026
BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026