BREAKING NEWS

ഐസിയുവിലും ചികിത്സയോട് സഹകരിക്കാതെ വളർമതി; സമരപ്പന്തൽ പൊളിച്ചതിൽ പ്രതിഷേധം ശക്തം, പ്രതിരോധത്തിലായി സർക്കാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ചികിത്സയുമായി സഹകരിക്കാതെ സമരനേതാവ് വളർമതി. നിലവിൽ ഐസിയുവിലുള്ള വളർമതി, വാർഡിലേക്ക് മാറ്റിയാൽ മാത്രമേ ചികിത്സയുമായി സഹകരിക്കൂവെന്ന് അറിയിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ രാത്രിയോടെ പോലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യങ്ങൾ നേടിയെടുത്തിട്ടേ സമരം അവസാനിപ്പിക്കൂവെന്നും അവർ വ്യക്തമാക്കി. സമരപ്പന്തൽ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വളർമതിക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ, പന്തൽ പൊളിച്ചുനീക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവർ അറിയിച്ചിരുന്നു.

മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥയ്ക്കുനേരെ സമരക്കാർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് എത്തി സമരപ്പന്തൽ പൊളിച്ചുനീക്കിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടിയെന്നും സ്ഥിരം പന്തൽ മാത്രമാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.

വളർമതിയെ അറസ്റ്റ് ചെയ്ത് നീക്കിയതിനു പിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുമെന്ന് അറിയിച്ചു. പോലീസ് സംഘം സ്ഥലത്തുനിന്ന് മടങ്ങിയിട്ടുണ്ട്. അതേസമയം, പോലീസ് നടപടിക്കു പിന്നാലെ സമരസ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രി ജനീഷിന്റെ ജാഥയുടെ ഫ്ലക്സുകൾ തകർത്തു. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി.

സമരക്കാരെ ഒഴിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതേസമയം, വ്യത്യസ്ത പ്രതിഷേധങ്ങളുമായി കൂടുതൽ സംഘടനകളും രംഗത്തെത്തുകയാണ്. ഇന്നുമുതൽ യുവമോർച്ച പ്രവർത്തകരും സമരപ്പന്തലിൽ പ്രതിഷേധിക്കുമെന്ന് അറിയിച്ചു. വളർമതി തിരിച്ചെത്തുന്നതുവരെ സമരസ്ഥലത്ത് തുടരുമെന്നാണ് യുവമോർച്ചയുടെ നിലപാട്.

19 കാരൻ കാമുകൻ സ്വാതന്ത്ര്യം നൽകുന്നില്ല, സുഹൃത്തിന്റെ വീട്ടിൽ പോയ കാമുകിയെ അന്വേഷിച്ച് രാത്രി 10 മണിക്ക് കാമുകനെത്തി… വകവരുത്താൻ ക്വട്ടേഷൻ നൽകി, യുവാവിനേയും സുഹൃത്തിനേയും മർദിച്ച് അവശരാക്കി റോഡരികിൽ തള്ളിയ കേസിൽ 19 കാരിയും കൂട്ടാളികളും അറസ്റ്റിൽ

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026