BREAKING NEWS

ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകർക്ക് പകരം ചുമതലയേൽക്കുന്നതിനായി ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ ഭീകരാക്രമണം; പട്രോളിങ്ങിനിടെ കാണാതായ രണ്ട് എസ്പിഒമാർ വെടിയേറ്റ് മരിച്ച നിലയിൽ!! ഒരാളുടെ തലയിലും മറ്റൊരാളുടെ പുറംഭാഗത്തും വെടിയേറ്റ പാടുകൾ, കൈവശം കരുതിയിരുന്ന ഐഎൻഎസ്എഎസ്, 303 വിഭാഗം റൈഫിളുകൾ മിസ്സിം​ഗ്

· · 1 min read
Share: Copied!

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരുടെ (എസ്പിഒ) വെടിയേറ്റ മൃതദേഹങ്ങൾ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിഷ്ത്വാറിലെ വിദൂര പ്രദേശങ്ങളായ ദച്ചൻ–മർവാ മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ധേർണ പോസ്റ്റിൽ നിന്നുള്ള തിരച്ചിൽ സംഘമാണ് ധേർണ ടോപ്പ് മേഖലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരുടെയും ശരീരത്തിൽ വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. ഒരാളുടെ തലയിലും മറ്റൊരാളുടെ പുറംഭാഗത്തുമാണ് വെടിയേറ്റത്. പ്രദേശത്ത് പതിയിരുന്ന ഭീകരർ ഇവർക്കുനേരെ വെടിയുതിർത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകരുടെ പകരം ചുമതലയേൽക്കുന്നതിനായി ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ട എസ്പിഒമാർ കൈവശം കരുതിയിരുന്ന ഐഎൻഎസ്എഎസ് (INSAS), .303 വിഭാഗം റൈഫിളുകളും കാണാതായിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം ഭീകരർ ആയുധങ്ങളുമായി കടന്നുകളഞ്ഞതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

സൈന്യത്തിനൊപ്പം പ്രദേശത്ത് പട്രോളിങ് നടത്തിവരികയായിരുന്ന ഇരുവരും ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്. പകൽ സമയത്ത് മേഖലയിൽ വെടിയൊച്ചകൾ കേട്ടിരുന്നതായും വിവരമുണ്ട്. ആദ്യം ഇരുവരുടെയും മൊബൈൽ ഫോണുകൾ ലഭ്യമായിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയതോടെ ആശങ്ക വർധിച്ചു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി സുരക്ഷാസേന തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നിലുള്ള ഭീകരരെ കണ്ടെത്തി പിടികൂടുന്നതിനായി പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തുന്ന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കിഷ്ത്വാറിലെ വനമേഖലകളിലും വിദൂര പ്രദേശങ്ങളിലും അവശേഷിക്കുന്ന ഭീകരസാന്നിധ്യം ഇല്ലാതാക്കുന്നതിനായി സുരക്ഷാസേന തുടർച്ചയായി ഭീകരവിരുദ്ധ നടപടികൾ നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചുകാലമായി നടത്തിയ വിവിധ ഓപ്പറേഷനുകളിൽ നിരവധി സജീവ ഭീകരരെ വധിച്ചതോടെ ജില്ലയിൽ അവരുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നു.

അതേസമയം, ഒക്ടോബർ 16ന് കിഷ്ത്വാറിൽ മറ്റൊരു എസ്പിഒയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ കൊലപാതകം. 55കാരനായ ബഷീർ അഹമ്മദിനെയാണ് വാനിപോറ ത്രിഗാമിലെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പെഡിൽ പൊലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് സർവീസ് റൈഫിളായ സെൽഫ് ലോഡിങ് റൈഫിളും (എസ്എൽആർ) വെടിയുണ്ടകളടങ്ങിയ മാഗസിനുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ പൊലീസ് അന്വേഷണത്തിൽ ഭൂമി തർക്കത്തെത്തുടർന്ന് ബന്ധുക്കൾ തന്നെയാണ് ബഷീർ അഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു.

19 കാരൻ കാമുകൻ സ്വാതന്ത്ര്യം നൽകുന്നില്ല, സുഹൃത്തിന്റെ വീട്ടിൽ പോയ കാമുകിയെ അന്വേഷിച്ച് രാത്രി 10 മണിക്ക് കാമുകനെത്തി… വകവരുത്താൻ ക്വട്ടേഷൻ നൽകി, യുവാവിനേയും സുഹൃത്തിനേയും മർദിച്ച് അവശരാക്കി റോഡരികിൽ തള്ളിയ കേസിൽ 19 കാരിയും കൂട്ടാളികളും അറസ്റ്റിൽ

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026