പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണത്താൽ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്.
സംഭവത്തിൽ കുട്ടിയുടെ കുടുംബം ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ പതിനഞ്ചു ദിവസത്തേക്ക് സ്കൂളിൽ നിന്നും മാറ്റി നിർത്താൻ പിടിഎ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.