BREAKING NEWS

‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി… ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും…

· · 1 min read
Share: Copied!

കൊച്ചി; കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്?’ എന്നായിരുന്നു കോടതിയുടെ ചോദ്യം. അവർ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു. വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നു ചോദിച്ച കോടതി, കേസിൽ എങ്ങനെ 2 എഫ്ഐആർ വന്നെന്നും ചോദിച്ചു.

അതുപോലെ ഈ വിഷയത്തിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സസ്പെൻഷൻ ചോദ്യം ചെയ്തുള്ള വിദ്യാർഥികളുടെ ഹർജിക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന ഉപഹർജിയും നൽകിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും സർവകലാശാലയും വിസിയും നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കി. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ച് തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. തുടർന്നാണ് ഇന്ന് സിംഗിൾ ബെഞ്ച് വീണ്ടും ഹർജി പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് 2 എഫ്ഐആറുകൾ കോടതി പരിശോധിച്ചു. ഒരെണ്ണം സംഭവം നടന്ന ഓഗസ്റ്റ് 13നും മറ്റൊന്ന് വിസിയുടെ പരാതിയിൽ 3 ദിവസം കഴിഞ്ഞിട്ടാണെന്നും കോടതി പരാമർശിച്ചു. ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് എഫ്ഐആറുകൾ എന്ന് കോടതി ചോദിച്ചു. അച്ചടക്കരാഹിത്യത്തിന് വിദ്യാർഥികളെ സെപ്റ്റംബർ ഒന്നിന് സസ്പെൻഡ് ചെയ്തു. അവരെ പരീക്ഷ എഴുതിച്ചില്ല. 60 ദിവസമായി അവർ സർവകലാശാലയ്ക്ക് പുറത്താണ്. ഇനി എന്താണ് വേണ്ടത്? എപ്പോഴാണ് അരിശം തീരുകയെന്നും കോടതി ചോദിച്ചു. ഇതിനു പുറമേ, ‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും ഉദ്ധരിച്ചു.

അതേസമയം മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നേരത്തെ വിദ്യാർഥികൾ തള്ളിയിരുന്നു. ഇതിനു പിന്നാലെ വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ നിരാഹാര സമരം നടത്തി വരികയാണ്. മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികളെ തിരിച്ചെടുക്കാമെന്ന് പരാമർശിച്ചപ്പോഴായിരുന്നു 2 മാസം സസ്പെൻഡ് ചെയ്തു പുറത്തു നിർത്തിയിട്ട് ഇനി എന്ത് മാപ്പപേക്ഷ എന്ന് കോടതി ചോദിച്ചത്.

സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026