തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തിൽ നടന്നത് സിനിമയെ വെല്ലുന്ന ആസൂത്രണമെന്ന് പോലീസിന്റെ കണ്ടെത്തൽ. കൂടാതെ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ പ്രതി ഉമർ നടത്തിയ വാദങ്ങളും അന്വേഷണസംഘം തള്ളി. കൊലപാതകത്തിൽ ഉമറും പങ്കാളിയെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. സംഭവസ്ഥലത്ത് ഉമർ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം പ്രതികൾ നടത്തിയത് സിനിമയെ വെല്ലുന്ന ആസൂത്രണമാണ് നടന്നതെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതിയെ കുറ്റപ്പെടുത്തി തുടർച്ചയായി ഉമർ കാമുകിക്ക് മെസ്സേജുകൾ അയച്ചിരുന്നു. ഫോൺ വീട്ടിൽ വെച്ച ശേഷം കൊലപാതക സ്ഥലത്തേക്ക് പോയി. കൊലപാതക സമയത്ത് വീട്ടിൽ ഉണ്ടെന്ന് ധരിപ്പിക്കാൻ സിസിടിവി ക്യാമറകളുടെ മുന്നിലൂടെ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിൽ പ്രാവീണ്യമുള്ള ഉമർ തന്ത്രപരമായി അഭിരാമിന്റെ ഫോൺ ഒളിപ്പിച്ചുവെന്നും അന്വേഷണസംഘം പറഞ്ഞു. അതേസമയം, കേസിൽ ഒന്നാം പ്രതിയായ പതിനേഴുകാരനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം.
ആകസ്മികമായി നടക്കുന്ന കൊലപാതകമാണെങ്കിൽ തെളിവുകൾ നശിപ്പിക്കുന്നതിൽ ഉൾപ്പെടെ പ്രതികൾക്ക് ചില പരിമിതികളുണ്ടാകും. വളരെ പെട്ടെന്ന് തന്നെ ആ തെളിവുകൾ പോലീസിന് കണ്ടെത്താൻ കഴിയും. എന്നാൽ അഭിറാം കേസിൽ പ്രധാനപ്പെട്ട തെളിവുകൾ ഇപ്പോഴും കാണാമറയത്താണ്. അഭിറാമിന്റെ ഫോൺ, അഭിറാം ഉപയോഗിച്ചിരുന്ന ഷൂസ്, കൊല്ലാൻ ഉപയോഗിച്ച ബെൽറ്റ് എന്നിവ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു എന്ന് തെളിയിക്കുന്നതാണ് തെളിവുകളിൽ ഇപ്പോഴും നിലനിൽക്കുന്ന അവ്യക്തത.
ഒന്നാം പ്രതിയായ 17 കാരനും രണ്ടാം പ്രതിയായ ഉമറും നേരത്തെ മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറയുന്നു. കളവ് മുതൽ എങ്ങനെ ഒളിപ്പിക്കണമെന്ന് നല്ല പ്രവീണ്യമുള്ളവനരാണ് പ്രതികൾ എന്നാണ് വിലയിരുത്തൽ. തെളിവുകൾ കൃത്യമായി പ്രതികൾ നശിപ്പിച്ചു എന്നാണ് പോലീസ് നിഗമനം. 17 കാരൻ മാത്രമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് തെളിയിക്കാനുള്ള ശ്രമവും രണ്ടാം പ്രതിയായ ഉമറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായാണ് തെളിവെടുപ്പിനിടെ പോലീസിന് മുന്നിൽ ഉമർ പൊട്ടിക്കരയുന്ന സാഹചര്യമുണ്ടായത്. എന്നാൽ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഉമർ വന്നതെങ്കിലും കൊലപാതകം നടന്ന സ്ഥലത്ത് ഉമർ ഉണ്ടായിരുന്നതിന്റെ തളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിൽ താൻ ഉൾപ്പെട്ടിട്ടില്ലെന്ന് വരുത്തിതീർക്കാൻ ഉമർ മൊബൈൽ ഫോണിൽ നിന്ന് തന്റെ കാമുകിക്ക് പ്രതിയായ 17 കാരനെ കുറ്റപ്പെടുത്തി നിരന്തരം മെസേജുകൾ അയച്ചിരുന്നു. 17 കാരൻ അഭിറാമിനെ കൊലപ്പെടുത്തിയെങ്കിൽ അവൻ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ എന്നതടക്കമുള്ള മെസേജുകലാണ് തന്ത്രപരാമയി ഉമർ അയച്ചിരുന്നത്. കൂടാതെ ആ സമയം വീട്ടിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ വീട്ടിലെ സിസിടിവികളിൽ ബോധപൂർവം മുഖം പതിയുന്ന രീതിയിൽ നടന്നു. എന്നാൽ പന്നീട് ഇയാൾ സിസിടിവികളെ കൂടി കബളിപ്പിച്ചാണ് സംഭവ സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്യലിനോട് ഉമർ ഇതുവരെയും സഹകരിച്ചിട്ടില്ല. ഇപ്പോഴും താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഉമർ ആവർത്തിക്കുന്നത്. ഇനി കേസിൽ നിർണായകമാകുക ഒന്നാം പ്രതിയായ 17 കാരന്റെ മൊഴിയാണ്. ഇന്ന് 17 കാരൻ അന്വേണ സംഘം മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും. കാണാമറയത്തുള്ള തെളിവുകൾ അടക്കം കണ്ടെത്താൻ കഴിയും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. അഭിറാമിന്റെ മൊബൈലിന്റെ അവസാന ടവർ ലൊക്കേഷൻ മൺവിളയാണ്. അതിനാലാണ് കൊലപാതകം നടന്ന സ്ഥലത്ത് തന്നെ മൊബൈൽ ഉപേക്ഷിച്ചേക്കാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. അവിടെ വിശദമായ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് മാസമായി കാണാമറയത്ത്; ചോക്ലിയിൽനിന്ന് കാണാതായ ശിവസൂര്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്