BREAKING NEWS

ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളിലും ക്രമക്കേടുകളിലും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനു കത്തു നൽകി ആരോഗ്യമന്ത്രി കെ.മുരളീധരൻ. 2026 ഫെബ്രുവരി 16 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്ക് കെട്ടിടം ജീർണാവസ്ഥയിലാണെന്നു വിവിധ കോണുകളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.

നിർമാണം മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കാനാണു നിർദേശം. കെട്ടിടത്തിന്റെ നിർമാണം, പ്ലമ്പിങ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയിൽ ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണച്ചുമതല ഏൽപ്പിച്ചിരുന്ന കമ്പനി ഈ പണി മറ്റ് ഏജൻസികൾക്ക് ഉപകരാറായി മറിച്ചു നൽകിയതായും കത്തിൽ പറയുന്നു. നിർമാണത്തിന്റെ ഗുണനിലവാരം, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി ഫണ്ടിൽനിന്ന് 257 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴുന്നുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

2021-22 കാലത്താണു 8 നിലകളുള്ള പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. 2026 ഫെബ്രുവരിയിൽ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ, കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നുവീഴുന്നു, വെന്റിലേഷൻ കാര്യക്ഷമമല്ലാത്തതിനാൽ വാർഡിലുള്ള രോഗികൾ ബുദ്ധിമുട്ടുന്നു, ഫാനിന്റെ ലീഫുകൾ നിലവാരമില്ലാത്തതിനാൽ ഒടിഞ്ഞുവീഴുന്നു, ടൈലുകളിൽ ചവിട്ടുമ്പോൾ പൊട്ടുന്നു തുടങ്ങി നിരവധി പരാതികൾ ഉയർന്നു തുടങ്ങി. ശുചിമുറിയുടെ മുകൾവശത്തുനിന്നു സീലിങ്ങും ഹോളോബ്രിക്‌സും അടർന്നുവീണെങ്കിലും ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടതു കഴിഞ്ഞ മാസമാണ്. പല ചികിത്സാമുറികളിലും വെന്റിലേഷനില്ല. പല മുറികളുടെയും കതകുകൾ ചേർത്തടയ്ക്കാൻപോലും സാധിക്കുന്നില്ല. 10 ലിഫ്റ്റുകളിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. കരാറുകാരിൽനിന്നു കെട്ടിടം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറാകുന്നില്ല. ന്യൂനതകൾ പരിഹരിക്കാതെ കെട്ടിടം ഏറ്റെടുക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026
BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026