BREAKING NEWS

കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ

· · 1 min read
Share: Copied!

തൃശൂർ: പുതുക്കാട് എ.ടി.എം. കൗണ്ടറിൽ കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ കോട്ടായി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിൻ (30) ആണ് പിടിയിലായത്. ഒക്ടോബർ 30-ന് പുലർച്ചെ നടന്ന കവർച്ചാശ്രമത്തിൽ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്. കട്ടർ ഉപയോഗിച്ച് എ.ടി.എം. മെഷീൻ തകർക്കാനുള്ള ശ്രമത്തിനിടെ പ്രതിയുടെ പരിചയക്കുറവ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.

ആഡംബര ജീവിതത്തോടുള്ള താത്പര്യമാണ് ജിതിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യൂബർ ടാക്സി ഡ്രൈവറായ ഇയാൾ ലോൺ ആപ്പുകൾ വഴിയും നാട്ടുകാരിൽനിന്ന് പലിശയ്ക്കും പണം കടമെടുത്ത് ധൂർത്തടിക്കുകയായിരുന്നു. ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. കടം തീർക്കാനാണ് മോഷണത്തിന് പദ്ധതിയിട്ടത്. സോഷ്യൽ മീഡിയയിൽ സമാനമായ മോഷണരീതികൾ പരിശോധിച്ച ശേഷമായിരുന്നു ആസൂത്രണം. കൂടുതൽ എ.ടി.എം. കൗണ്ടറുകളിലും മോഷണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുൻപ് ഇതേ എ.ടി.എം. കൗണ്ടറിൽനിന്ന് ജിതിൻ പണം പിൻവലിക്കുകയും ചെയ്തിരുന്നു.

സംഭവദിവസം പ്രതി സഞ്ചരിച്ച കാർ എതിർവശത്തുള്ള പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ടു. തുടർന്ന് വസ്ത്രം മാറി ഹെൽമെറ്റും മാസ്കും ധരിച്ചാണ് എ.ടി.എം. കൗണ്ടറിലെത്തിയത്. അകത്തുണ്ടായിരുന്ന ക്യാമറകളിലും കൗണ്ടറിലെ നിരീക്ഷണ ക്യാമറകളിലും സ്പ്രേ ചെയ്ത ശേഷമാണ് മോഷണശ്രമം നടത്തിയത്. എന്നാൽ, മെഷീൻ മുറിക്കാൻ ശ്രമിക്കുന്നതിനിടെ കട്ടറിന്റെ രണ്ട് ബ്ലേഡുകൾ ഒടിഞ്ഞു. ഇതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.

ആദ്യഘട്ടത്തിൽ വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതിരുന്ന കേസിൽ ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം. സംസ്ഥാനത്തെ എ.ടി.എം. മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പരിശോധന. ഇത്തരത്തിൽ മോഷണം നടത്തുന്ന ഏഴുപേർ ജില്ലയിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് പ്രതി പ്രൊഫഷണൽ മോഷ്ടാവല്ലെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.

തുടർന്ന് പുതുക്കാട് ദേശീയപാതയോരത്തെ എ.ടി.എം. കൗണ്ടറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചു. ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുതുക്കാട് പോലീസും ഡാൻസാഫും (DANSAF), ഷാഡോ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ജിതിൻ പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുരിയാക്കോസാണ് ഇക്കാര്യം അറിയിച്ചത്.

BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026