BREAKING NEWS

ആരോ കൊല്ലാന്‍ വരുന്നുണ്ട്……… ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍

· · 1 min read
Share: Copied!

ബാംഗ്ലൂർ: ഇന്ദിരാ നഗറിൽ ഷോപ്പ് ജീവനക്കാരിയുടെ കൈകളിൽ സൂപ്പർ ഗ്ലൂ പുരട്ടി മാല മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാൽപ്പതുകാരൻ അറസ്റ്റിൽ. സൂര്യ സിറ്റിയിൽ താമസിക്കുന്ന പ്രഭുരാജ് എന്ന രാജാണ് 35 ഗ്രാം തൂക്കം വരുന്ന സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന ഇയാൾ ഭാര്യയുടെ ചികിത്സക്ക് വേണ്ടി മുൻപും മാല ആവശ്യപ്പട്ടിരുന്നു.

നൽകാത്തതിനെ തുടർന്നാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ടുകൾ. ഹെൽമെറ്റും ഗ്ലൗവും ധരിച്ച് കഴിഞ്ഞ ശനിയാഴ്ച ഇന്ദിരാ നഗറിലെ പ്രമുഖ ഷൂ റിപ്പയറിംങ് ഷോപ്പിലെത്തിയ പ്രഭു, റിസപ്പ്ഷനിസ്റ്റായ ജയശ്രീയോട് തന്നെ ആരോ കൊല്ലാൻ വരുന്നുണ്ടെന്ന് പറയുകയായിരുന്നു. എന്നാൽ പേടിച്ചുപോയ ജയശ്രീ, ഉടനെ ഷോപ്പ് ഉടമസ്ഥനായ രഞ്ജിത്തിനെ വിളിക്കാൻ ശ്രമിച്ചു.

പെട്ടന്നുതന്നെ പ്രഭു ജയശ്രീയുടെ വായ പൊത്തിപിടിക്കുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ജയശ്രീയുടെ കൈകളിൽ സൂപ്പർ ഗ്ലൂ പുരട്ടുകയും കൈകൾ മേശമേൽ ശക്തമായി അമർത്തുകയും ചെയ്തു. 4.5 ലക്ഷം രൂപയോളം വില വരുന്ന താലിമാല പൊട്ടിച്ച് ഓടാൻ ശ്രമിക്കുന്നതിനിടെ ജയശ്രീ ഉച്ചത്തിൽ നിലവിളിക്കുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തു. കത്തി ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും ജനങ്ങളും ചേർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ജയശ്രീ സുരക്ഷിതയാണെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.

 

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026