BREAKING NEWS

കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ

· · 1 min read
Share: Copied!

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെടുക്കാനുള്ള ആസൂത്രിത നീക്കത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.

ദുബായിൽനിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സ്വർണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന നിഗമനത്തിൽ യുവതിയെ കൊണ്ടുപോയ കാർ പൊലീസ് പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ നടന്ന പിന്തുടരലിനൊടുവിൽ പുളിക്കലിൽവച്ച് കാർ തടഞ്ഞ് പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു.

എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രിത നാടകമാണെന്ന് വ്യക്തമായത്. സ്വർണവുമായെത്തിയ പ്രിയങ്കയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെടുത്തതായി വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇതിൽ പ്രിയങ്കയും പങ്കാളിയായി. പ്രിയങ്കയുടെ ഭർത്താവും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ, വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായത്.

പ്രിയങ്കയും നാട്ടുകാരനും സുഹൃത്തുമായ ശ്രീലാലും ചേർന്നാണ് തട്ടിക്കൊണ്ടുപോകലും സ്വർണക്കവർച്ചയും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഗൂഢാലോചന നടത്തിയതിന്റെ വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണം കടത്തിക്കൊണ്ടുവരുന്ന വിവരം പ്രിയങ്ക ഭർത്താവിനെ അറിയിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകാനായി പ്രിയങ്ക തന്നെയാണ് നാട്ടിൽനിന്ന് കാർ ഏർപ്പാടാക്കിയത്. ഭർത്താവിനോടും ഇതേ വാഹനത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ഭർത്താവിനെ കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പ്രിയങ്കയും ശ്രീലാലും ഉൾപ്പെടെ നാലുപ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026