BREAKING NEWS

വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്

· · 1 min read
Share: Copied!

ഡൽഹി: മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ അടിമയാണ് മുഖ്യമന്ത്രിയെന്ന് മുൻ മന്ത്രി പി രാജീവ്. സംഘി മുഖ്യമന്ത്രിയാണ് സതീശൻ. കാലടി സര്വകലാശാലയിൽ SFI ആക്രമിച്ചു എന്ന് മുഖ്യമന്ത്രി എങ്ങനെ ഉറപ്പിച്ചു പറയുന്നു. RSS താല്പര്യം പാലിക്കുന്ന അടിമയായി മുഖ്യമന്ത്രി മാറി. നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറി. കാലടിയിൽ ആദ്യ FIR ഇട്ടത് വഴി തടയൽ ആണ്.

പിന്നീട് അന്നത്തെ ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചുവെന്നും പി രാജീവ് വ്യക്തമാക്കി. വൈദ്യുതിയുമായി മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തൽ വസ്തുതയ്ക്ക് നിരക്കാത്തതാണ്. വൈദ്യുതി എട്ടര രൂപയ്ക്ക് വാങ്ങണം എങ്കിൽ 24 മണിക്കൂറും വാങ്ങണം. പീക്ക് സമയത്ത് അല്ലാതെ, ബാക്കി സറണ്ടർ ചെയ്യണം. മിച്ചമുള്ളത് ചുരുങ്ങിയ നിരക്കിലോ സൗജന്യമായോ സറണ്ടർ ചെയ്യണം. ഈ കമ്പനിയുമായി എങ്ങനെ കരാറിലെത്തി?.

ടെൻഡറുകൾ ഇല്ലാതെ അടിയന്തിര സാഹചര്യത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമുണ്ടോ?. നീക്കം സർക്കാരിന് വലിയ ബാധ്യത ഉണ്ടാക്കുന്നു. അതീവ ഗൗരവമായ വിഷയമാണ്. മുഖ്യമന്ത്രി ചില നുണകൾ സത്യം പോലെ പറയുന്നു. വലിയ അഴിമതിയാണ് ഉണ്ടാകാൻ പോകുന്നതെന്നും പി രാജീവ് വിമർശിച്ചു.

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026