BREAKING NEWS

ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

ഓച്ചിറ; പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൂടുതൽ പരാതികൾ. മുഹമ്മദ് നിയാസിൽ നിന്നു തനിക്കും സമാന രീതിയിൽ ദുരനുഭവം ഉണ്ടായതായി കാട്ടി കൊല്ലം സ്വദേശിനിയുടെ പരാതിയാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. പരാതി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡിപ്പിച്ച സ്ഥലങ്ങളിൽ നിന്നു തെളിവു ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായിട്ടുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ 65 വയസുള്ള മുത്തശ്ശിയോടൊപ്പം എത്തിയ പെൺകുട്ടിയെയാണ് 2025 ഒക്ടോബർ മുതൽ മുഹമ്മദ് നിയാസ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് നിയാസിന്റെ മേമനയിലുള്ള മതപഠന കേന്ദ്രത്തിൽ 9 പെൺകുട്ടികളടക്കം 40 വിദ്യാർ‌ഥികളാണ് താമസിച്ച് പഠനം നടത്തി വന്നത്. വിദ്യാർ‌ഥികൾക്ക് കൗൺസലിങ് നൽകാൻ പോലീസ് നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് കൗൺസലിങ് നടത്താനും മൊഴി രേഖപ്പെടുത്താനും പോലീസ് നടപടി തുടങ്ങി. സിഡബ്ല്യുസി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഇതിനിടെ ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് ജാഗ്രത സമിതി, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മതപാഠശാല കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. പഠനകേന്ദ്രത്തിന്റെ മറവിൽ മുഹമ്മദ് നിയാസ് നടത്തിയ സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി ആർ. വിനോദ് കുമാർ, കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, ഓച്ചിറ എസ്ഐ എം.ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026