തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയും ഒരു പവന്റെ വില 1,07,080 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് ഇന്നത്തെ വിലവിവരങ്ങൾ പുറത്തുവിട്ടത്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (ഒരു പവന്)
നവംബർ 5 ₹1,07,080
നവംബർ 4 ₹1,02,600
നവംബർ 3 ₹1,02,400
നവംബർ 2 ₹1,02,200
നവംബർ 1 ₹1,02,200
ഒക്ടോബർ 31 ₹1,01,840
ഒക്ടോബർ 30 ₹1,04,320
ഒക്ടോബർ 29 ₹1,05,560
ഒക്ടോബർ 27 ₹1,05,080
ഒക്ടോബർ 26 ₹1,04,680
ഒക്ടോബർ 25 ₹1,04,560