BREAKING NEWS

ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഹൈദരാബാദ്: ടിക്കറ്റിന്റെ ബാക്കി പണം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർ 10 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (ടിജിഎസ്ആർടിസി) 24കാരിയായ ഗുണ്ട്ല പ്രവലികയാണ് പത്ത് ദിവസത്തെ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ച രാത്രി മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡം ജില്ലയിലായിരുന്നു സംഭവം.

മണുഗുരു ആർടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പ്രവലിക മണുഗുരു പട്ടണത്തിലെ ആദർശ് നഗർ സ്വദേശിനിയാണ്. ഒക്ടോബർ 25ന് മണുഗുരുവിൽ നിന്ന് ഭദ്രാചലത്തേക്ക് പോകുകയായിരുന്ന പല്ലെ വെളുഗു ബസിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. അസ്വാരം മണ്ഡലത്തിലെ മിട്ടഗുഡത്തിന് സമീപത്തുവെച്ചാണ് യാത്രക്കാരിയുമായുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്.

പ്രദേശവാസിയായ ബനോത്ത് മൗനിക മകനോടൊപ്പമാണ് ബസിൽ കയറിയത്. മകന്റെ ടിക്കറ്റിനായി 100 രൂപയുടെ നോട്ട് കണ്ടക്ടറായ പ്രവലികയ്ക്ക് നൽകി. 10 രൂപയുടെ ടിക്കറ്റ് നൽകിയ പ്രവലിക ബാക്കി 90 രൂപ നൽകാൻ ചില്ലറയില്ലെന്ന് അറിയിക്കുകയും തുക ടിക്കറ്റിൽ രേഖപ്പെടുത്തി പിന്നീട് വാങ്ങാമെന്ന് യാത്രക്കാരിയോട് പറയുകയും ചെയ്തുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

എന്നാൽ യാത്രക്കാരിയുടെ സ്റ്റോപ്പ് അടുക്കാറായിട്ടും ബാക്കി പണം ലഭിക്കാത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ മൗനിക ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിലിലൂടെ പ്രവലികയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. റോഡിലേക്ക് വീണ കണ്ടക്ടറുടെ കാലുകളിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ പ്രവലികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം ഭദ്രാചലത്തെ ആശുപത്രിയിലാണ് പ്രവലികയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസത്തോളം ചികിത്സ തുടർന്നെങ്കിലും പരിക്കുകൾ ഗുരുതരമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ മൗനികയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പ്രവലിക ചികിത്സയിലായിരുന്ന സമയത്തുതന്നെ സംഭവത്തിൽ ഗതാഗതമന്ത്രി പൊന്നം പ്രഭാകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കണ്ടക്ടർ മരിച്ചതോടെ ആർടിസി ജീവനക്കാർക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

പ്രവലികയുടെ കുടുംബത്തിന് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രവലികയുടെ അമ്മയ്ക്ക് സർക്കാർ ജോലി നൽകും. കുടുംബത്തിന് ഇന്ദിരമ്മ ഭവന പദ്ധതിയിൽ വീടുകൾ അനുവദിക്കും. പ്രവലികയുടെ കുടുംബത്തിന് സർക്കാരിന്റെയും ആർടിസിയുടെയും ഭാഗത്തുനിന്നായി ആകെ 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് ആർടിസി ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഔദ്യോഗിക സംവിധാനങ്ങൾ വഴി അറിയിക്കണമെന്നും അക്രമത്തിലേക്ക് കടക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.

പ്രവലികയുടെ മരണത്തോടെ ആർടിസി ജീവനക്കാർക്കും തൊഴിലാളി സംഘടനകൾക്കുമിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിഷേധസൂചകമായി പഴയ ഖമ്മം ജില്ലയിൽ ബുധനാഴ്ച ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് ജീവനക്കാരുടെ പ്രതിനിധികൾ അറിയിച്ചു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രവലികയുടെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

‘അപകടകരമായ മാലിന്യം’… കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  ‘അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി’യെന്ന് കമെന്റ്- Video

BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026