BREAKING NEWS

ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി എല്‍പിഎസ്‌ടി ഉദ്യോഗാർഥികൾ. മുഖ്യമന്ത്രി ഒരേ കാര്യം തന്നെ മാറ്റമില്ലാതെ പറയുന്നു. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കാൻ പറ്റില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് എങ്ങനെയാണ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുക എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുന്നത്.

122 ദിവസമായി ദരിദ്രരായ ഉദ്യോഗാർഥികൾ സമരം ചെയ്യുന്നു. തല മുണ്ഡനം വരെ ചെയ്യേണ്ടി വന്നു. ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം. കുട്ടികളുടെ കുറവ് മൂലം എണ്ണൂറോളം അധ്യാപകർ പുറത്തു പോയി എന്നാണ് നിയമസഭയിൽ കൊടുത്ത ഡാറ്റ. സർക്കാർ 45 ദിവസം സമയം ചോദിച്ചു വിഷയം പഠിക്കാൻ. ആരാണ് പഠിച്ചത്?. ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്?. പഠിച്ചു എന്നു പറയുന്നതിന്റെ രേഖ സർക്കാർ പുറത്തുവിടണം.

അധ്യാപക വിദ്യാർത്ഥി അനുപാതം കുറച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ വിവരങ്ങൾ പുറത്തുവിടണം. ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്തപ്പോൾ എനിക്ക് കണ്ണീര് വന്നു എന്ന് പറഞ്ഞ സർക്കാർ ആണ് എനിക്കെതിരെ മൂന്ന് കേസെടുത്തത് എന്ന് വളർമതി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം തുടരും. ഞങ്ങൾ മരിച്ചാലും സാമ്പത്തിക ബാധ്യത എന്ന് മുഖ്യമന്ത്രി പറയും. നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ ഇനി പറയരുതെന്ന് വളർമതി വിമർശിച്ചു.

BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026