BREAKING NEWS

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ

· · 1 min read
Share: Copied!

നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലെ സം​ഗീതത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചിത്രത്തിന്റെ മംഗൾ രംഗ് എന്ന ഗാനത്തിന് നേരെ ഉയർന്ന പ്രതികരണങ്ങളോട് സംസാരിക്കവെയാണ് റഹ്മാൻ നിലപാട് വ്യക്തമാക്കിയത്. ഗാനത്തിന്റെ ഖവ്വാലി ശൈലിയാണ് സംഗീത പ്രേമികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ വാചകം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ എല്ലാ സം​ഗീതത്തെക്കുറിച്ചും ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നും അ​ദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ക്രീൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. താൻ തന്നെയാണ് തന്റെ ആദ്യ വിമർശകനെന്നും ചെയ്യുന്ന എല്ലാ സൃഷ്ടികളും എനിക്ക് ഇഷ്ടപ്പെടാറില്ലെന്നും ഒരു ​ഗാനം അതിന്റെ പൂർണതയിലെത്തിക്കാൻ നിരന്തരമായ പരിശ്രമവും പരിഷ്ക്കരണവും സമയവും ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം കൊണ്ട് തീരുമാനിക്കുന്ന ഒന്നല്ല സംഗീതം. മാസങ്ങളോളം ആ ​ഗാനത്തോടൊപ്പം സഞ്ചരിക്കാറുണ്ടെന്നും കുറേയധികം ചിന്തിച്ച ശേഷമാണ് ഓരോ ​ഗാനവും പിറവിയെടുക്കുന്നതെന്നും ആ സം​ഗീതം ആസ്വദിക്കണമെങ്കിൽ പ്രേക്ഷകർക്കും സമയം വേണമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ആലപിച്ച ഗാനത്തിന്റെ വരികൾ കുമാർ വിശ്വാസിന്റേതാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹം പശ്ചാത്തലമാക്കുന്ന ഗാനത്തിലെ സംഗീതാവിഷ്കാരമാണ് വിമർശനത്തിന് കാരണമായത്.

പുരാണകാവ്യമായ രാമായണം സിനിമയാകുമ്പോള്‍ അതില്‍ സൂഫി-ഖവ്വാലി ശൈലിയിലുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ചിലരുടെ പ്രതികരണം. ശ്രേയ ഘോഷാലും അരിജിത് സിങ്ങും ചേര്‍ന്ന് ആലപിച്ച മംഗൽ രംഗിന് റഹ്മാന്റെ തന്നെ ‘കുന്‍ ഫയാ കുന്‍’ എന്ന ഗാനവുമായി സാദൃശ്യമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റു രണ്ട് ഗാനങ്ങളും വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായുമാണ് വേഷമിടുന്നത്. നവംബർ 5നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026