BREAKING NEWS

വിസിക്കെതിരെ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും…കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ് ചട്ടവിരുദ്ധം- ഡിവിഷൻ ബെഞ്ച്

· · 1 min read
Share: Copied!

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 10 വിദ്യാർഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാൻ തടസമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസും സർവകലാശാലയും സമർപ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ആവശ്യമായ ഹാജരില്ലെന്നും സൂപ്പർ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമാകും.

അതേസമയം, സസ്‌പെൻഷനെതിരെ സമരം തുടരുമെന്ന് എസ്എഫ്‌ഐയും അറിയിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്നുമുതൽ നിരാഹാര സമരം ആരംഭിച്ചു. വിസിക്കെതിരെ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും അവതരിപ്പിക്കും. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്.

നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കറ്റ് തീരുമാനമെടുത്തിരുന്നു. മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രഖ്യാപനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കറ്റിനു മുന്നിൽ വച്ച റിപ്പോർട്ടിലുള്ളത്.

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026