BREAKING NEWS

ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? ‘ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ

· · 1 min read
Share: Copied!

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയും ഇന്‍ഡ്യ മുന്നണി ഡല്‍ഹിയിലെ രാംലീല മെതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നും വിട്ടുനിന്ന തമിഴക വെട്രി കഴകത്തിന്റെയും (ടിവികെ) മുഖ്യമന്ത്രി വിജയ്‌യുടെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിഷയത്തില്‍ ടിവികെ പുലര്‍ത്തുന്ന മൗനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാജ ചോദ്യം ചെയ്തു. ഫാസിസ്റ്റ് ശക്തികളോടാണ് ടിവികെ കൂറ് പുലര്‍ത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ആരോപിച്ചു.

വിജയ്‌യുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്ന സഖ്യത്തെയും എ രാജ പരിഹസിച്ചു. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പേരുകള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ കാലവും മതേതരത്വത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ഇപ്പോള്‍ ആത്മാഭിമാനം പണയം വെച്ചുവോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈയും ടിവികെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്‍ഡ്യ മുന്നണി നയിക്കുന്ന സമരങ്ങളിലോ മീറ്റിങ്ങുകളിലോ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ടിവികെ മുന്നണിയുടെ ഭാഗമാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ‘ഇത്രയൊക്കെ സംഭവിച്ചിട്ടും ടിവികെയും വിജയ്യും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടിവികെ അവര്‍ക്കായി എന്താണ് ചെയ്തിട്ടുള്ളത്? ഒന്നും തന്നെയില്ല,’ ഡിഎംകെ വക്താവ് പറഞ്ഞു. മന്ത്രിസ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ടിവികെയുമായി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും ശരവണന്‍ അണ്ണാദുരൈ കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
റിമി ടോമിയുടെ പ്രണയം ആദ്യം തിരിച്ചറിഞ്ഞത് ശ്വേത മേനോനോ? പഴയ ഇൻസ്റ്റഗ്രാം കമന്റ് വീണ്ടും ചർച്ചയിൽ
03 Nov 2026
BREAKING NEWS
ഇരട്ട ലോട്ടറി ടിക്കറ്റുകൾ !! സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; അച്ചടി പിശക്; പരാതിക്കാരനോട് ആശങ്കവേണ്ട, സമ്മാനമടിച്ചാൽ രണ്ടിനും തുക ലഭിക്കുമെന്ന് ലോട്ടറി ഓഫീസർ; നറുക്കെടുപ്പ് ഇന്ന്
03 Nov 2026