BREAKING NEWS

മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ വിളിച്ചുവരുത്തി, 16കാരിയെ പീഡിപ്പിച്ചത് വയോധികയെ മയക്കി കിടത്തിയ ശേഷം, പീഡനം വിവരം സമ്മതിക്കുന്ന മതപണ്ഡിതന്റെ ശബ്ദസന്ദേശം പുറത്ത്

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം ഓച്ചിറയിൽ പതിനാറുകാരിയെ മതപണ്ഡിതൻ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ മതപാഠശാല ഡയറക്ടറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. പീഡനവിവരം സമ്മതിക്കുന്നതും നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെടുന്നതുമായ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. അതിജീവിതയായ പെൺകുട്ടിയോട് സംസാരിക്കുന്നതിൻ്റെ ശബ്ദരേഖയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ പേർ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ മുത്തശ്ശിയെ മയക്കിക്കിടത്തിയ ശേഷമാണ് പീഡനം നടത്തിയതെന്നാണ് മുഹമ്മദ് നിയാസ് പൊലീസിന് നൽകിയ മൊഴി. മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് അതിജീവിതയെയും മുത്തശ്ശിയെയും ഇയാൾ സ്വന്തം സ്ഥാപനത്തിലേക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പീഡനം നടന്നതായി പരാതിയിൽ പറയുന്ന സമയങ്ങളിലെല്ലാം പ്രതി തന്റെ മതപഠന സ്ഥാപനത്തിൽ ഉണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് നിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുക്കുന്നതിന് നാല് ദിവസം മുമ്പാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. തുടർന്ന് പ്രതിയുടെ സാമ്പത്തിക ഇടപാടുകളും ഫോൺവിളി രേഖകളും പൊലീസ് വിശദമായി പരിശോധിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അതിനിടെ, ഓച്ചിറ മേമനയിൽ പ്രവർത്തിച്ചുവന്നിരുന്ന മതപാഠശാല അധികൃതർ പൂട്ടിച്ചു. വാർഡ് ജാഗ്രതാ സമിതി, ഐസിഡിഎസ്, ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയാണ് പാഠശാല അടച്ചുപൂട്ടിയത്. ഇവിടെ നാല്പതോളം കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ടായിരുന്നു. ഇവരിൽ എട്ടുപേർ പെൺകുട്ടികളാണ്. കുട്ടികൾക്ക് കൗൺസിലിങ് നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ മുഹമ്മദ് നിയാസ് നിലവിൽ റിമാൻഡിലാണ്.

BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026