BREAKING NEWS

പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി

· · 1 min read
Share: Copied!

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ടത് ആഴ്ചകളോളം നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് സന്ദേശമയച്ച് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. കേസിൽ പിടിയിലായ 17കാരനും പ്രാദേശികമായി അറിയപ്പെടുന്ന ഉമറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം, കൊലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് 17കാരൻ പിന്നീട് മൊഴി മാറ്റിയതോടെ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച ഉച്ചയോടെ അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് സന്ദേശമെത്തിയിരുന്നു. അത്യാവശ്യമായി കാണണമെന്നായിരുന്നു സന്ദേശം. ഇതു വിശ്വസിച്ച് അഭിരാം വീട്ടിൽനിന്ന് ഇറങ്ങി. പാങ്ങപ്പാറ ബസ് സ്റ്റോപ്പിലെത്തിയ അഭിരാമിനെ സുഹൃത്തും കൂട്ടാളിയും ചേർന്ന് പേരൂർ അങ്കണവാടിയിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് കണ്ടെത്തൽ.

അവിടെവെച്ചുണ്ടായ തർക്കത്തിനിടെ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൃതദേഹം ചാക്കിലാക്കി സമീപത്തെ കാടുമൂടിയ പറമ്പിലെ താഴ്ചയിലേക്ക് ഉപേക്ഷിച്ചു. കരിയിലകൾകൊണ്ട് മൂടുകയും ചെയ്തു. എന്നാൽ മറ്റൊരു സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പെൺകുട്ടിയുമായി അഭിരാമിന് അടുപ്പമുണ്ടെന്ന് സംശയിച്ചാണ് 17കാരൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ ആദ്യ നിഗമനം. പെൺകുട്ടിയും 17കാരനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. എന്നാൽ, രാത്രി വൈകി നൽകിയ മൊഴിയിൽ 17കാരൻ നിലപാട് മാറ്റി. അഭിരാമിനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും പെൺകുട്ടിക്ക് നിരന്തരം സന്ദേശമയച്ചിരുന്ന മറ്റൊരു സുഹൃത്തിനെ ലക്ഷ്യമിട്ടാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നുമാണ് പുതിയ മൊഴി. തർക്കത്തിനിടെയാണ് അഭിരാം കൊല്ലപ്പെട്ടതെന്നും ഇയാൾ പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അഭിരാമിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഞായറാഴ്ച രാത്രി തന്നെ ഒരു 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വീണ്ടും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്. മറ്റൊരു പ്രതിയായി സംശയിക്കുന്ന ഉമറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തോളം പേരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

അഭിരാമിന്റെ തിരോധാനത്തെക്കുറിച്ചുള്ള പരാതിയിൽ ഫോൺകോളുകളും സമൂഹമാധ്യമ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ വിവരങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കസ്റ്റഡിയിലുള്ള 17കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാങ്ങപ്പാറയിലെ വാഴത്തോട്ടത്തിൽ പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

അതേസമയം, അഭിരാമിനെ കാണാതായ വിവരം ലഭിച്ചിട്ടും പൊലീസ് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ചയാണെന്നും ഇതാണ് അഭിരാമിന്റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

തെളിവെടുപ്പിനായി രാത്രി പത്തുമണിയോടെ 17കാരനായ പ്രതിയെ പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ പ്രതിഷേധക്കാർ വാഹനം തടഞ്ഞു. പ്രതിയെ ആക്രമിക്കാൻ ശ്രമമുണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഹെൽമറ്റ് ധരിപ്പിച്ചാണ് പ്രതിയെ സ്റ്റേഷനിൽനിന്ന് ജീപ്പിലേക്ക് മാറ്റിയത്. കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി പ്രതിഷേധക്കാരെ നിയന്ത്രിച്ചു. റോഡ് ഉപരോധിച്ചവരെ മാറ്റിയശേഷമാണ് തെളിവെടുപ്പിനായി പൊലീസ് സംഘം പുറപ്പെട്ടത്. സ്റ്റേഷനിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026