BREAKING NEWS

വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാനിലെ ഖേഷം ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാനിലെ മറ്റു ചില മേഖലകളിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ.

ഖേഷം ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ദ്വീപിന് മുകളിലൂടെ രണ്ട് വിമാനങ്ങൾ പറക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ഇറാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതിനിടെയാണ് ഖേഷം ദ്വീപിന് നേരെ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സൈനികനടപടിയെന്നതും ശ്രദ്ധേയമാണ്.

ഈ വർഷം ഫെബ്രുവരി അവസാനത്തോടെയാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്ത സൈനികനടപടി ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ ഇറാനെതിരെ യുഎസ് രഹസ്യമായി നടത്തിയ നിയന്ത്രിത ആക്രമണങ്ങളുടെ തുടർച്ചയായാണ് പുതിയ നീക്കമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഹോർമുസ് കടലിടുക്കിന് സമീപം എംക്യു-9 ഉൾപ്പെടെ മൂന്ന് യുഎസ് ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ വിവിധ മേഖലകളിൽ സ്ഫോടനങ്ങൾ നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026
BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026