BREAKING NEWS

മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്

· · 1 min read
Share: Copied!

കൊല്ലം: 16 വയസ്സുകാരിയെ പീഡിപ്പിച്ച യുട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ്‌ നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പൊലീസിനു സംശയം. ഇക്കാര്യങ്ങളിൽ അടക്കം വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ ഇയാൾ റിമാൻഡിൽ ആണ്. 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുഹമ്മദ്‌ നിയാസ് ജൗഹറി ഇന്നലെയാണ് അറസ്റ്റിലായത്. ഓച്ചിറ മേമനയിൽ അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമി നടത്തുകയാണ് മുഹമ്മദ് നിയാസ് ജൗഹറി.

ഈ സ്ഥാപനം കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെയും മുത്തശ്ശിയെയും ഇയാൾ അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമിയിൽ വിളിച്ചുവരുത്തി. അവിടെ വച്ചും ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വച്ചും പിന്നീട് വിവിധയിടങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് ഇയാളെ സ്ഥാപനത്തിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026
BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026