തിരുവനന്തപുരം: പോലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആർ.പി. അരവിന്ദിനെയാണ് സസ്പെൻഡ് ചെയ്തത്.
സിപിഎം നേതാവ് ഐ.പി. ബിനു പങ്കുവച്ച പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പോലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. ‘അരവിന്ദ് അഭയം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നാണ് പോസ്റ്റിന് ലൈക്ക് നൽകിയതെന്നാണ് വിവരം.