BREAKING NEWS

ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍

· · 1 min read
Share: Copied!

ബെംഗളൂരു: ഗാന്ധിവധവുമായി ബന്ധപ്പെട്ട നാടകം തടഞ്ഞ്, നാടകത്തിന്റെ സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവിൽനിന്നുള്ള വിവാദ സംവിധായകൻ അഡന്ത സി.കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും മുഖത്ത് മഷിയൊഴിക്കുകയും ചെയ്തത്.

‘ഗാന്ധി ഹത്യേയ സത്യ’(ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ, ബെംഗളൂരുവിലെ ബനാശങ്കരിയിലെ സുചിത്ര ഫിലം അക്കാദമയിൽ ശനിയാഴ്ച വൈകിട്ടാണ് പ്രതിഷേധം നടന്നത്. മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കയറി വന്നത്. ഗാന്ധിജിയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് കാരിയപ്പ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തെ ‘ദേശവിരുദ്ധനും’ മുസ്‍ലിംകളുടെ അടിമ’യുമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ കാരയാപ്പയ്ക്കെതിരെ കോൺഗ്രസ് പരാതി നൽകി.

നാടകം നടക്കുന്നതിനിടെ കാഴ്ചക്കാരിൽ ചിലർ അതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും സംവിധായകൻ അവർക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ ബിജെപി ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്ടറായി നിയമിതനായ പ്രമുഖ നാടക കലാകാരൻ കരിയപ്പ പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ്.

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026