BREAKING NEWS

’പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, ഷോപ്പിങ്ങും നടത്തൂ; ബിജെപി ഭയത്തിലാണ്; ഡൽഹിയിൽ മാർച്ചും റാലിയും നടക്കും, അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്കെത്തുന്നവരോട് രാഹുൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാനെത്തുന്നവർ സമീപത്തെ വ്യാപാരകേന്ദ്രങ്ങളിൽനിന്ന് ഷോപ്പിങ് കൂടി നടത്തണമെന്ന് അഭ്യർഥിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ റാലി തലസ്ഥാനത്തെ വ്യാപാരികൾക്ക് തിരിച്ചടിയാകില്ലെന്നും മറിച്ച് അവരുടെ കച്ചവടത്തിന് സഹായകമാകുമെന്നും രാഹുൽ പറഞ്ഞു. ബിജെപി ഇതുസംബന്ധിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രാഹുലിന്റെ ആഹ്വാനം.

‘‘പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ. അതിന്റെ കൂടെ കുറച്ച് ഷോപ്പിങ്ങും നടത്തൂ. അത് വ്യാപാരികൾക്ക് സഹായകമാകും’’– വിഡിയോയിൽ രാഹുൽ പറഞ്ഞു. മാർച്ചിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപാവലി ഉത്സവകാലത്ത് ഇത് വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ബിജെപി ഭയത്തിലാണ്. അതുകൊണ്ടാണ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്. ഡൽഹിയിൽ മാർച്ചും റാലിയും നടക്കും. അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’’– രാഹുൽ പറഞ്ഞു.

ദീപാവലി ഉത്സവകാലത്ത് ഇന്ത്യാ സഖ്യത്തിന്റെ റാലി വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരസംഘടനകൾ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാലിക്കെത്തുന്നവർ ഷോപ്പിങ് കൂടി നടത്തണമെന്ന അഭ്യർഥനയുമായി രാഹുൽ രംഗത്തെത്തിയത്.

BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026
BREAKING NEWS
ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍
01 Nov 2026
BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026