BREAKING NEWS

യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്

· · 1 min read
Share: Copied!

ചെന്നൈ: യുവാവുമായി പ്രണയിച്ചതിന്റെ പേരിൽ പതിനാലുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിതാവ് ശിവശാസ്‌ത്രിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 10–ാം ക്ലാസുകാരി വികാസിനിയാണ് കൊല്ലപ്പെട്ടത്. വില്ലുപുരം വാനൂരിലാണ് ക്രൂര കൊലപാതകം. പ്രണയബന്ധം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് പിതാവ് ഇളയമകളെ കൊലപ്പെടുത്തിയത്. പ്രതിയുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് കൊല്ലപ്പെട്ട വികാസിനി. റാണിപ്പേട്ടയില്‍ മുത്തശിക്കൊപ്പം താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. വികാസിനിയും റാണിപ്പേട്ട സ്വദേശിയായ യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. സ്കൂളില്‍ പോകുമ്പോള്‍ ഇരുവരും തമ്മില്‍ കണ്ട് സംസാരിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ മുത്തശി വികാസിനിയുടെ പിതാവിനെ വിവരമറിയിച്ചു.

ഇതോടെ കുട്ടിയെ വില്ലുപുരത്തേക്ക് കൊണ്ടുപോകണമെന്ന് പറയുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് നാലുമാസം മുന്‍പാണ് വികാസിനിയെ ശിവശാസ്ത്രി നാട്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് വീടിനടുത്തുള്ള സ്‌കൂളില്‍ വികാസിനിയെ ചേര്‍ക്കുകയായിരുന്നു. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണമെന്ന് പിതാവ് കുട്ടിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച കുട്ടി യുവാവുമായുള്ള ബന്ധം പിതാവ് അറിയാതെ തുടര്‍ന്നു. യുവാവുമായി ഫോണിലൂടെ സംസാരിക്കുകയും അയാള്‍ക്കൊപ്പം പല സ്ഥലങ്ങളിലും പോവുകയും ചെയ്‌തു. ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം രാത്രി മൂത്തമകളെ ശിവശാസ്‌ത്രി സഹോദരന്റെ വീട്ടിലേക്ക് അയച്ചു.

തുടര്‍ന്ന് ഇളയമകളോട് കാര്യങ്ങൾ തുറന്നു സംസാരിച്ചു. പഠിക്കാനുള്ള സമയമാണിതെന്നും പ്രണയം അവസാനിപ്പിക്കണമെന്നും പിതാവ് ഉപദേശിച്ചു. പക്ഷെ ഇതിനെ ശക്തമായി എതിര്‍ത്ത പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ചു. യുവാവിനെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് പെൺകുട്ടി നിർബന്ധം പിടിച്ചു. പ്രകോപിതനായ ശിവശാസ്ത്രി മകളെ കഴുത്ത് ഞെരിച്ചു. കുട്ടി ബോധം കെട്ട് വീണതോടെ സമീപത്ത് താമസിക്കുന്ന തന്റെ സഹോദരനെ ശിവശാസ്‌ത്രി വിവരമറിയിച്ചു. നാട്ടുകാരടക്കം വീട്ടിലെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പിതാവ് കീഴടങ്ങുകയായിരുന്നു. കേസെടുത്ത പൊലീസ് ശിവശാ‌സ്ത്രിയുടെ അറസ്റ്റ്

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026