BREAKING NEWS

ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ പൊലീസുകാരൻ്റെ പരാക്രമം. കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു. മുക്കോല തലയ്ക്കോട് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. അക്രമത്തിൽ മുക്കോല സ്വദേശിയായ ശന്തന് പരിക്കേറ്റു.

ഇയാളുടെ ഭാര്യയും അഞ്ചു വയസുകാരിയായ മകളും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിൽ, പ്രതിയായ മറൈൻ എൻഫോഴ്‌സ്മെൻ്റിലെ പൊലീസുകാരനായ ടിജുവിന്റെ ബൈക്ക് ഇടിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ പൊലീസുകാരൻ അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് മദ്യപിച്ചെത്തിയ പൊലീസുകാരനെ കീഴടക്കിയത്.

BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026