BREAKING NEWS

ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ എന്ന വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിഷയുടെ ആദ്യ ഭർത്താവായ ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസുള്ള രണ്ട് പെൺമക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത്. പതിനൊന്ന് ദിവസം മുമ്പാണ് വർക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

എന്നാൽ ഈ വിവാഹത്തിൽ ജിഷയുടെ വീട്ടുകാർ ആരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. അതേസമയം വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു.

 

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026