BREAKING NEWS

കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു. 27 ാം തീയതി പുലർച്ച രണ്ടിന് എം.എൽ.എ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്കാണ് വിളിയെത്തിയത്.രമ്യ ഹരിദാസ് ഫോൺ എടുത്തതിന് തൊട്ടുപിന്നാലെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ചെന്നാണ് പരാതി. ഫോൺ വിളി പലതവണ ആവർത്തിച്ചതായും പരാതിയിലുണ്ട്.കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി എം.എൽ.എ പറയുന്നു.

രമ്യയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ചിറയിൻകീഴിൽ കോൺഗ്രസ് പ്രദേശിക നേതാക്കളും രമ്യ ഹരിദാസുമായി അടുത്തിടെയുണ്ടായ കൈയാങ്കളി വിവാദമായിരുന്നു. സംഭവത്തില്‍ എം.എൽ.എക്ക് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി യോഗത്തിൽ പല നേതാക്കളും ചൂണ്ടിക്കാട്ടി.രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും, ഇതുസംബന്ധിച്ച് നിയോഗിച്ച എം.എം. ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.ചിറയിൻകീഴിൽ കോൺ​ഗ്രസ് നേതാ​വിന്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രണ്ടിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. അതേസമയം, രമ്യ ഹരിദാസിനെതിരെ കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു.

പ്രാദേശിക നേതൃത്വവുമായി എം.എൽ.എ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. സംഭവത്തെ തുടർന്ന് പാർട്ടി നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നതടക്കം ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് കെ.പി.സി.സി സമിതി എം.എൽ.എയെ വിളിപ്പിക്കുകയും ചെയ്തതാണ്.

BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026
BREAKING NEWS
ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്
30 Oct 2026
BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026