BREAKING NEWS

കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി

· · 1 min read
Share: Copied!

ഓച്ചിറ: ക്ലാപ്പന എസ്‌വിഎച്ച്എസ്എസിൽ പ്ലസ്‌ വൺ വിദ്യാർഥിയായ കരുനാഗപ്പള്ളി സ്വദേശിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിൽ വിദ്യാർഥിയുടെ വലതു കൈയ്ക്ക് സാരമായി പരുക്കേറ്റു. കൂടാതെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ട്. കഴിഞ്ഞ 13 നു സ്കൂളിനു സമീപം വച്ചാണ് സഹപാഠികളായ ഏഴംഗ സംഘം മർദിച്ചത്.

വിദ്യാർഥിയെ സംഘം ചേർന്നു മർദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവരമറിഞ്ഞ രക്ഷിതാക്കൾ ഓച്ചിറ പോലീസിൽ പരാതി നൽകുകയായിരുന്നു. 13 നു സ്കൂളിലെ മറ്റൊരു വിദ്യാർഥി ഒരു വിദ്യാർഥിനിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി എന്നാരോപിച്ചു വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് 13 നു സ്കൂളിനു സമീപം വച്ചാണ് വിദ്യാർഥിയെ മുഖത്തിടിച്ചു തറയിലിട്ട ശേഷം ക്രൂരമായി മർദിച്ചത്. നാട്ടുകാർ ഓടിയെത്തിയപ്പോഴാണു സംഘം പിൻമാറിയത്.

കൈയ്ക്കു സാരമായി പരുക്കേറ്റ വിദ്യാർഥി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥി വീട്ടിലെത്തുന്നതിനു മുൻപ് പ്ലാസ്റ്റർ നീക്കം ചെയ്തശേഷം സൈക്കിളിൽനിന്നു വീണു പരുക്കേറ്റതായി വീട്ടുകാരോടു പറയുകയായിരുന്നു. എന്നാൽ ഇന്നലെ മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഓച്ചിറ പോലീസ് കേസെടുത്തത്. വിദ്യാർഥിയെ വീണ്ടും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും പതിനേഴ് വയസുള്ളവരാണ്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകുമെന്ന് ഓച്ചിറ എസ്ഐ എം. ഷമീർ പറഞ്ഞു.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026