BREAKING NEWS

ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ

· · 1 min read
Share: Copied!

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയെയും ലിംഗസമത്വത്തെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിക്കൊണ്ട് സിനിമാ ചിത്രീകരണത്തിനിടയിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് രാധിക ആപ്‌തെ. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ പോലും സ്ത്രീശരീരത്തെ കേവലം ലൈംഗികാകർഷണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന വ്യവസായ രീതികളെയും, കരാറുകളിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണവേളയിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകരുടെയും നിർമ്മാതാക്കളുടെയും നിലപാടുകളെയും കുറിച്ചാണ് രാധിക ആപ്‌തെ സംസാരിച്ചത്. ചിത്രീകരണത്തിന് തൊട്ടുമുമ്പ് മാത്രം വസ്ത്രധാരണത്തിലും നഗ്‌നതാപ്രദർശനത്തിലും മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നത് കേവലം തൊഴിൽപരമായ ബുദ്ധിമുട്ട് മാത്രമല്ല, വലിയ മാനസിക പീഡനമാണ് അഭിനേതാക്കളിൽ ഉണ്ടാക്കുന്നതെന്ന് രാധിക പറയുന്നു.

കൂടാതെ, സമീപകാലത്ത് ഇന്റിമസി കോഓർഡിനേറ്റർമാരുടെ സേവനം സെറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെങ്കിലും അത് അഭിനേതാക്കളുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നില്ലെന്നും അവർ പറയുന്നു. ആക്ഷൻ ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ തോക്കെടുക്കുമ്പോഴും ഗുണ്ടകളെ നേരിടുമ്പോഴും പോലും അവരെ ലൈംഗികവൽക്കരിക്കാനുള്ള പ്രവണത സിനിമാരംഗത്ത് വ്യാപകമാണോയെന്ന ഇന്റർവ്യൂവറുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ആക്ഷൻ സീനിൽ ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കണം എന്നു ആവശ്യപ്പെട്ട കാര്യം രാധിക ആപ്‌തെ തുറന്നുസമ്മതിച്ചു.

ലൈംഗികാകർഷണം ഉണ്ടാക്കുന്ന തരത്തിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനേക്കാൾ വലിയ പ്രശ്‌നം, ഒരു കഥാപാത്രത്തെ സ്വീകരിക്കുമ്പോൾ അതിനെക്കുറിച്ച് അഭിനേതാക്കൾക്ക് നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും അവർ പറയുന്നു. കഥാപാത്രത്തിന്റെ സ്വഭാവവും രംഗങ്ങളുടെ സ്വഭാവവും കരാർ ഒപ്പിടുന്ന സമയത്ത് തന്നെ വ്യക്തമായി പറയണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ‘ഞാൻ ഒരു കഥാപാത്രം സ്വീകരിക്കുന്നതിന് മുൻപ് സംവിധായകനോട് വളരെ വ്യക്തമായി ചോദിക്കും എന്താണ് നിങ്ങളുടെ വിഷൻ? അതെന്നോട് കൃത്യമായി പറയണം. അല്ലാതെ രംഗം ചിത്രീകരിക്കുന്നതിന് രണ്ട് ദിവസം മുൻപല്ല ഇത് പറയേണ്ടത്. അവിടെയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്. സിനിമയിൽ ഭൂരിഭാഗവും നഗ്‌നയായി നിലനിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് നിങ്ങൾ എഴുതിയിരിക്കുന്നതെങ്കിൽ, അത് നിങ്ങളുടെ സർഗ്ഗാത്മക കാഴ്ചപ്പാടായിരിക്കാം. അതിനോട് എനിക്ക് യോജിക്കാം, അല്ലെങ്കിൽ വിയോജിക്കാം. യോജിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിത്തന്നെ ഞാൻ ഒപ്പിടും, അത് ചെയ്യുകയും ചെയ്യും. എന്നാൽ, ചിത്രീകരണത്തിന് രണ്ട് ദിവസം മുൻപ് എന്നോട് വന്ന് ഇതിനെക്കുറിച്ച് തർക്കിക്കുകയും, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് സഹിക്കാൻ കഴിയാത്ത കാര്യമാണ്.

ഈ വശത്തുനിന്ന് ഷൂട്ട് ചെയ്യാമോ, ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും. അത് തികച്ചും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അനുഭവമാണ്. കഥാപാത്രത്തിന് നഗ്‌നത ആവശ്യമാണെങ്കിൽ അത് ആദ്യമേ പറയുക. ഞങ്ങൾ അത് കേട്ട് തീരുമാനമെടുക്കാം. അല്ലാതെ അവസാന നിമിഷം നൽകുന്ന ഇത്തരം ഞെട്ടിക്കുന്ന സർപ്രൈസുകളാണ് കാര്യങ്ങൾ വഷളാക്കുന്നത്,’ അവർ കൂട്ടിച്ചേർത്തു.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026