BREAKING NEWS

ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? – പഴയിടം മോഹനന്‍ നമ്പൂതിരി.

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. സംഭവത്തിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കലോത്സവത്തിന്റെ ചരിത്രത്തിലും തന്റെ ജീവിതത്തിലും ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും പഴയിടം മാധ്യമങ്ങളോട് വ്യക്തമാക്കി. ആദ്യദിവസം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

തരംതാണ രാഷ്ട്രീയമാണ് ചിലര്‍ കളിക്കുന്നതെന്നും ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും ആരോപണം നടത്തിയയാൾ. ഇത്തരമൊരു കാര്യം ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ലെന്നും പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്നും ജീവനുള്ള പുഴുവിനെയാണ് അധ്യാപകൻ എടുത്തു കാണിച്ചത്.

അതെങ്ങനെ സാധിക്കുമെന്നും പഴയിടം ചോദിച്ചു. ആദ്യം ഭക്ഷണം കഴിച്ച് പിന്നീട് കുട്ടികളുമായെത്തി വീണ്ടും ഭക്ഷണം കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണെന്ന് നടന്നതെന്നും പഴയിടം പറഞ്ഞു. ‘ഏതൊരു പാചകക്കാരനും ഓരോ കലോത്സവങ്ങള്‍ക്കും പാചകം ചെയ്യുന്നത് എത്രമാത്രം ഭീതിയോടെയാകും. സംസ്ഥാനത്ത് ഇനിയും ധാരാളം മേളകള്‍ വരാന്‍ കിടക്കുന്നു. എങ്ങനെ ധൈര്യമായി ജോലി ചെയ്യാന്‍ പറ്റും. ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. കൃത്യമായി അന്വേഷണം നടത്തി പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം. മാതൃകാപരമായി ശിക്ഷയും ഉറപ്പാക്കണം. കായികമേള മൂന്ന് ദിവസം കൂടിയുണ്ട്. സുരക്ഷ ശക്തമാക്കാന്‍ അധികൃതരോടും മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്’, എന്നും പഴയിടം പറഞ്ഞു.

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകനായ വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026