BREAKING NEWS

’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തനിക്കെതിരേ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച് പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മകൻ രഹസ്യമായി കാർ എടുത്തുകൊണ്ടുപോയതാണെന്നും വാഹനം ഓടിക്കാൻ താൻ അനുമതി നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

സംഭവസമയത്ത് താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. കാർ തന്റെ പേരിലാണെന്ന കാരണത്താൽ മാത്രം നരഹത്യാക്കുറ്റം ചുമത്താനാകില്ലെന്നും പിതാവ് എന്ന നിലയിലാണ് സംഭവസ്ഥലത്തും പോലീസ് സ്റ്റേഷനിലും എത്തിയതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിച്ചെന്നും ചോദ്യംചെയ്യലിന് ഹാജരായെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനി അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് വാദിക്കുന്നത്.

കേസിൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. പോലീസ് സ്റ്റേഷനിലെത്തിയത് ജുഡീഷ്യൽ ഓഫീസർ എന്ന നിലയിലല്ല, മറിച്ച് അച്ഛൻ എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സെഷൻസ് ജഡ്ജിയുടെ അനുമതിയില്ലാതെ പോലീസ് സ്റ്റേഷനിലെത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ടെന്നും അതിന് മറുപടി നൽകിയെന്നും ഹർജിയിൽ പറയുന്നു. ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാൻ സമയം ലഭിക്കാത്തതിനാലാണ് ഉടൻ സ്റ്റേഷനിലെത്തിയതെന്നാണ് വിശദീകരണം.

അതേസമയം, 17കാരന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രായപൂർത്തിയാകാത്ത മകൻ രഹസ്യമായി വാഹനം എടുത്തുകൊണ്ടുപോയതിൽ പിതാവിന് അറിവുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു.

തനിക്കെതിരേ ചുമത്തിയിരിക്കുന്നത് പരമാവധി മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെന്നും അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നും മുൻ ക്രിമിനൽ ചരിത്രമില്ലെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിലുണ്ട്.

എന്നാൽ, അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026