BREAKING NEWS

ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി…’നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി’- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം

· · 1 min read
Share: Copied!

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്കുള്ള 26-ാമത് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനായത് തന്റെ പിന്തുണ മൂലമാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് താൻ നടത്തിയ പരസ്യ പ്രസ്താവനയാണ് ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം മുന്നിലെത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടാനായിട്ടില്ല.

ഇസ്രയേലിലെ സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം, രാവിലെ 7.58 വരെ 57.3 ശതമാനം പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിനെ അനുകൂലിക്കുന്ന സഖ്യത്തിന് 55 സീറ്റുകളാണ് ലഭിച്ചത്. പ്രതിർ സഖ്യത്തിന് 49 സീറ്റുകളും അറബ് പാർട്ടികൾക്ക് 16 സീറ്റുകളും ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ നെസെറ്റിലെ 120 സീറ്റുകളിൽ 61 സീറ്റുകളാണ് വേണ്ടത്.

റിസർവിസ്റ്റ്സ് പാർട്ടി 2.6 ശതമാനവും പീപ്പിൾ ഓഫ് ഇസ്രയേൽ 1.7 ശതമാനവും ഹരേഡി പബ്ലിക് 0.2 ശതമാനവും വോട്ടുകൾ നേടിയെങ്കിലും പാർലമെന്റിൽ പ്രവേശിക്കാൻ ആവശ്യമായ വോട്ടുവിഹിതം നേടാനായിട്ടില്ല. ഇസ്രയേലിൽ പാർലമെന്റിൽ പ്രവേശിക്കാൻ ഒരു പാർട്ടി കുറഞ്ഞത് 3.25 ശതമാനം വോട്ടുകൾ നേടണം. സൈനികരുടേതുൾപ്പെടെ ഇരട്ട കവറുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പിന്നീട് എണ്ണുന്നതിനാൽ അന്തിമഫലത്തിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബുധനാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ഇർവിങ് സി. ഷ്വാർട്സ് നടത്തിയ പരാമർശം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപ് നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്നും വൻ പരാജയം നേരിടുമെന്ന് കരുതിയിരുന്ന പ്രധാനമന്ത്രി ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ഷ്വാർട്സ് അഭിപ്രായപ്പെട്ടിരുന്നു.

“പ്രസിഡന്റ് ട്രംപ് ബിബി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സ്ഥിതിഗതികൾ ആകെ മാറി. മികച്ച പ്രധാനമന്ത്രി വൻ പരാജയം നേരിടുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ ഇപ്പോൾ മത്സരം സമനിലയിലേക്കോ, നെതന്യാഹുവിന്റെ വിജയത്തിലേക്കോ നീങ്ങുന്നതായാണ് കാണുന്നത്,” എന്നായിരുന്നു ഷ്വാർട്സിന്റെ പരാമർശത്തിന്റെ സാരം. മധ്യപൂർവദേശത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും നല്ലത് മാത്രം ആഗ്രഹിക്കുന്ന ട്രംപിന്റെ പിന്തുണയ്ക്കുശേഷമാണ് ഈ മാറ്റമുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെക്സസിൽ നടന്ന റാലിയിൽ പങ്കെടുത്തശേഷം എയർഫോഴ്സ് വണ്ണിന് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ മികച്ച പ്രകടനമാണ് നെതന്യാഹു നടത്തിയതെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

“എക്സിറ്റ് പോളുകളിലെ കണക്കുകൾ തെറ്റായിരുന്നുവെന്നാണ് ഞാൻ കേട്ടത്. നെതന്യാഹു വളരെ മികച്ച പ്രകടനം നടത്തി. മത്സരം കടുത്തതായിരുന്നു. എന്നാൽ എന്റെ പിന്തുണ പ്രഖ്യാപനം അദ്ദേഹത്തെ വളരെയധികം സഹായിച്ചു,” ട്രംപ് പറഞ്ഞു. ഇസ്രയേലിലെ പ്രമുഖരിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നെതന്യാഹു പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമഫലം പുറത്തുവരാൻ സമയമായിട്ടില്ലെന്നും മത്സരം സമനിലയിലാകാനോ നെതന്യാഹുവിന്റെ വിജയത്തിലേക്കു നീങ്ങാനോ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നെതന്യാഹു പരസ്യമായി ട്രംപിന്റെ പിന്തുണയെ പ്രശംസിച്ചിരുന്നു. ഞായറാഴ്ച രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ, ഒരു ഇസ്രയേൽ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള സൗഹൃദമാണ് ട്രംപുമായി തനിക്കുള്ളതെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ട്രംപിന്റെ കാലാവധിയിൽ ഇനി രണ്ടുവർഷം കൂടി ശേഷിക്കുന്നുണ്ടെന്നും തനിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ഇസ്രയേലിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഞായറാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ട്രംപും നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. “പ്രധാനമന്ത്രിയായി ബിബി നെതന്യാഹുവിന് വോട്ട് ചെയ്യുക. നമ്മൾ ആരംഭിച്ച ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്,” എന്നായിരുന്നു ട്രംപിന്റെ സന്ദേശം. ഇറാനെതിരായ നിലപാടിലും ട്രംപിന്റെ പിന്തുണ നിർണായകമാണെന്ന് നെതന്യാഹു സൂചിപ്പിച്ചു. ഇറാനിൽനിന്നുള്ള ഭീഷണി പൂർണമായും അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രംപ് തയ്യാറാണെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും ഇസ്രയേൽ പ്രതിരോധസേനയായ ഐഡിഎഫിനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ നെതന്യാഹുവിന്റെ സഖ്യത്തിനും ഗിഡിയോൺ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള എതിർപക്ഷത്തിനും ഏകദേശം 51 സീറ്റുകൾ വീതം ലഭിക്കുമെന്നാണ് പ്രവചിച്ചത്. അറബ് പാർട്ടികൾക്ക് ഏകദേശം 18 സീറ്റുകൾ ലഭിക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന ഭാഗിക വോട്ടെണ്ണൽ ഫലങ്ങളിൽ അറബ് പാർട്ടികളുടെ സീറ്റുനില 16 ആയിരിക്കുമെന്നാണ് കണക്കാക്കിയത്.

ഇതിനിടെ, വലതുപക്ഷ സർക്കാർ രൂപീകരിക്കണമെന്ന് നെതന്യാഹു ആഹ്വാനം ചെയ്തു. ജൂത വോട്ടർമാരുടെയും ജൂതരാഷ്ട്രത്തെ പിന്തുണയ്ക്കുന്നവരുടെയും ഇടയിൽ തന്റെ സഖ്യത്തിന് വ്യക്തവും നിർണായകവുമായ ഭൂരിപക്ഷം ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ ഭാഗിക ഫലങ്ങൾ അനുസരിച്ച് ഏറ്റവും വലിയ സഖ്യമായി മുന്നിലെത്തിയിട്ടും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാൻ നെതന്യാഹുവിന് കഴിഞ്ഞിട്ടില്ല. അന്തിമ വോട്ടെണ്ണലും സഖ്യകക്ഷികളുടെ നിലപാടുകളും ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിൽ നിർണായകമാകും.

കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026