BREAKING NEWS

41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്

· · 1 min read
Share: Copied!

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും അധികാരത്തിലെത്താൻ സാധ്യത തെളിയുന്നതായി റിപ്പോർട്ട്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ 41.9 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 28 സീറ്റുകളിൽ ലീഡ് നേടി മുന്നിലെത്തി. പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ പാർട്ടി 21 സീറ്റുകളിലാണ് മുന്നേറുന്നത്.

നെതന്യാഹുവിനെ അനുകൂലിക്കുന്ന പാർട്ടികൾ 57 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എതിരാളികളുടെ സഖ്യം 47 സീറ്റുകളിലാണ് മുന്നിലുള്ളത്. പ്രാഥമിക ഫലസൂചനകൾ പുറത്തുവന്നതിനു പിന്നാലെ നെതന്യാഹുവിന്റെ അനുയായികൾ ആഘോഷം ആരംഭിച്ചു. 120 അംഗങ്ങളുള്ള നെസെറ്റിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ നെതന്യാഹുവിന് മുൻതൂക്കം ലഭിച്ചെങ്കിലും അദ്ദേഹം രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ട് ആവശ്യപ്പെട്ടു. അന്തിമഫലം തനിക്കനുകൂലമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഐസൻകോട്ട്, വോട്ടർമാർ നെതന്യാഹുവിന്റെ നേതൃത്വത്തെ തള്ളിക്കളഞ്ഞതായും അവകാശപ്പെട്ടു.

ബുധനാഴ്ച പുലർച്ചെ ടെൽ അവീവിലെ തന്റെ ‘യഷാർ’ പാർട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ട്. ഇസ്രയേൽ ജനങ്ങൾ മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചെയ്തതെന്നും വിപുലമായ ഭരണസഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മറ്റൊരു തിരഞ്ഞെടുപ്പ് നടത്തുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും ജനങ്ങളുടെ ആഗ്രഹം നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുകയെന്നത് തന്റെ കടമയാണെന്നും ഐസൻകോട്ട് പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഇസ്രയേലിന്റെ സുരക്ഷ ഉപയോഗപ്പെടുത്താൻ ശ്രമിക്കരുതെന്നും നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ കൂടുതൽ വ്യക്തമാകും. പ്രാഥമിക കണക്കുകളിൽ നെതന്യാഹുവിന്റെ പക്ഷം മുന്നിലാണെങ്കിലും, സർക്കാർ രൂപീകരണത്തിന് ആവശ്യമായ 61 സീറ്റുകളുടെ പിന്തുണ ഉറപ്പാക്കാനാകുമോ എന്നതാണ് നിർണായകം.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026