BREAKING NEWS

ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ…ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാൽ പരസ്യവിചാരണയ്ക്ക് ശേഷം വധശിക്ഷ

· · 1 min read
Share: Copied!

കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ ഭക്ഷിച്ച നരഭോജി മനുഷ്യൻ ഉഗാണ്ടയിൽ അറസ്റ്റിൽ. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന പിടികൂടിയത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്തെ മസാക്ക, ഇബാണ്ട, കാസോ ജില്ലകളിലായി ഇയാൾ കൊലപാതകങ്ങൾ നടത്തിയെന്നാണ് ആരോപണം. ഉഗാണ്ടയുടെ പ്രതിരോധ സേനാ മേധാവി ജനറൽ മുഹൂസി കൈനറുഗാബയാണ് തിങ്കളാഴ്ച വൈകുന്നേരം സമൂഹമാധ്യമമായ എക്സിലൂടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാളും നരഭോജിയുമാണ് പിടിയിലായതെന്ന് ജനറൽ കൈനറുഗാബ അവകാശപ്പെട്ടു. പ്രതിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുമെന്നും വധശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, പ്രതിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.

വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ക്രൂരമായ കൊലപാതകങ്ങളുമായി മോസസിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇയാൾക്കെതിരായ ആരോപണം.

പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബെയുടെ വീട്ടിൽ നടന്നതായി പറയപ്പെടുന്ന കൊലപാതകമാണ് ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്നവർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറി അവിടെയുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

മറ്റുചില സംഭവങ്ങളിൽ പ്രണയബന്ധം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചശേഷം കൊലപ്പെടുത്തിയതായും മോസസിനെതിരെ ആരോപണമുണ്ട്. മുൻപും ഇയാൾ പലതവണ പിടിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചില സാഹചര്യങ്ങളിൽ ഇയാൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയോ ദുരൂഹ സാഹചര്യങ്ങളിൽ വിട്ടയക്കപ്പെടുകയോ ചെയ്തതായും വിവരങ്ങളുണ്ട്.

മോസസ് അറസ്റ്റിലായതിനു പിന്നാലെ ഇയാളുടെ വീട്ടിൽനിന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇവയുടെ സ്വഭാവവും പ്രാധാന്യവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പ്രദേശത്ത് വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാണാതാകൽ കേസുകളും പരിഹരിക്കപ്പെടാത്ത കൊലപാതകങ്ങളും അന്വേഷണ സംഘം വീണ്ടും പരിശോധിച്ചുവരികയാണ്. ഇവയിൽ ഏതെങ്കിലും കേസുകൾക്ക് മോസസുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സംശയിക്കുന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമാകും.

അതേസമയം 15 വർഷത്തോളം നീണ്ടുനിന്നതായി ആരോപിക്കപ്പെടുന്ന കൊലപാതക പരമ്പരയാണ് മോസസിന്റെ അറസ്റ്റോടെ വീണ്ടും ചർച്ചയായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ശേഖരിച്ച തെളിവുകളുടെ വിശദാംശങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം… ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം… പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026